സിറ്റി പ്രയർ ലൈൻ യു. കെ യിൽ തുടക്കമായി
മാഞ്ചസ്റ്റർ : ഞാൻ ദേശത്തെ നശിപ്പിക്കാതെ വണ്ണം അതിനു മതിൽകെട്ടി എന്റെ മുൻപാകെ ഇടുവിൽ നിൽക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്യേഷിച്ചു ആരെയും കണ്ടില്ലതാനും എന്ന ദൈവീക ദർശനത്തിന്റെ ഭാഗമായി നാം ദേശത്തിന്റെ കാവൽക്കാർ ആണ് എന്ന ദൗത്യം ഏറ്റെടുത്തു കൊണ്ട് ഇംഗ്ലണ്ടിന്റെ ഉണർവിനായി സിറ്റി പ്രയർ ലൈൻ ആരംഭിച്ചു. എല്ലാ ദിവസവും വൈകിട്ട് 9 മുതൽ 10 വരെ ( യു. കെ സമയം ) ആരാധന, പ്രാർത്ഥന, വചന ധ്യാനം ഉണ്ടായിക്കും. വ്യക്തിപരമായ വിഷയങ്ങൾക്കും, തലമുറക്കായും, ഇംഗ്ളണ്ടിന്റെ ഉണർവിനായും ഉള്ള പ്രാർത്ഥനകൾക്കും സിസ്റ്റർ ബിജി സിസിൽ ചീരൻ നേതൃത്യം നൽകും.
സൂം ഐഡി : 89654246150
പാസ്സ് വേർഡ് : watchman
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്