മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ- യു.കെ പ്രാർത്ഥനാ ദിനം ഒക്‌ടോ.19 ന്

മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ- യു.കെ പ്രാർത്ഥനാ ദിനം ഒക്‌ടോ.19 ന്

ഇംഗ്ലണ്ട്: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ- യു.കെ പ്രാർത്ഥനാ ദിനമായി ഒക്‌ടോ.19 ന് ആചരിക്കും. രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ ഏകദിന പ്രാർത്ഥനാ സംഗമം നടന്നു വരുന്നു. രണ്ടാംഘട്ടം  ഒക്‌ടോബർ 19 ന് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 2 വരെ IPC LEEDS ചർച്ചിന്റെ ആഭിമുഖത്തിൽ  എബനേസർ സഭയിൽ പ്രാർത്ഥനാ സംഗമം നടക്കും.

പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ - ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോഓർഡിനേറ്റർ  വെസ്‌ലി ചെറിയാൻ മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായo പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും. 

വാർത്ത : പോൾസൺ ഇടയത്ത്