പി വൈ പി എ യുകെ അയർലൻഡ് റീജിയൻ താലന്ത് പരിശോധന സെപ്റ്റംബർ 7ന്

പി വൈ പി എ യുകെ അയർലൻഡ് റീജിയൻ താലന്ത് പരിശോധന സെപ്റ്റംബർ 7ന്

വാർത്ത: സുജാസ് റോയ് ചീരൻ

യുകെ: ഐപിസി യുകെ അയർലൻഡ് റീജിയൻ പിവൈപിഎ താലന്ത് പരിശോധന 'റൈസ് ആൻഡ് ഷൈൻ' സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 8.30 മുതൽ ഐപിസി ക്രോയ്ഡോൺ സഭയുടെ ആഭിമുഖ്യത്തിൽ NORBURY HIGH SCHOOL FOR GIRLS, KENSINGTON AVENUE, THORNTON HEATH CR7 8BT എന്ന സ്ഥലത്ത് നടക്കും.

ഐപിസി യുകെ അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് താലന്ത്  പരിശോധന ഉദ്ഘാടനം ചെയ്യും. പി വൈ പി എ യുടെ യുകെ അയർലൻഡ് ഭാരവാഹികളായ പ്രസിഡന്റ് പാസ്റ്റർ സോണി ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം തോമസ്, സെക്രട്ടറി പ്രസില്ല ജോൺസൺ, ജോയിൻ സെക്രട്ടറി  ടിജോ എം തോമസ്, ട്രഷറർ  ബ്ലസൻ ബാബു എന്നവർ നേതൃത്വം നൽകും.

p>Advertisement

Advertisement