പ്രതീക്ഷകളും സാധ്യതകളും (Expectation& Possibilities)

ഉൾക്കാഴ്ച 120

പ്രതീക്ഷകളും സാധ്യതകളും (Expectation& Possibilities)

ഉൾക്കാഴ്ച 120

പ്രതീക്ഷകളും സാധ്യതകളും (Expectation& Possibilities)

    പാസ്റ്റർ ഷിബു ജോസഫ് 

സംഭവബഹുലമായ ഒരു വർഷം കൂടി തിരശീലക്കപ്പുറത്തേക്ക് മറഞ്ഞു. പുതുവർഷത്തിന്റെ സന്തോഷപ്പുലരിയിലാണ്  നാം ഏവരും.  കടന്നുപോയത് മനുഷ്യരാശിക്കു വേണ്ടത്ര  സമാധാനപരമല്ലായിരുന്നു. പൊതുവെ കോവിഡ് ഭീതി കുറഞ്ഞെങ്കിലും സംഭവിച്ച നഷ്ടങ്ങളുടെ ഓർമ്മകൾ ഭയത്തിന്റെ  മാറാല മനുഷ്യമനസ്സിൽ നിന്നും മാറിയില്ല. മറ്റു പല അനിശ്ചിതത്വങ്ങളും  മനുഷ്യന്റെ മുൻപിലുണ്ട്. പുതുവർഷം ഇനി എന്തൊക്കെ സംഭവിക്കും എന്നുള്ളത് പ്രവചനാതീതമാ ണ്. വീണ്ടും കോവിഡിന്റെ ഭീതി കേൾക്കുന്നുമുണ്ട്.

ഇവിടെ  ലോക മനുഷ്യന്റെ പ്രതീക്ഷ നഷ്ടമാകുമ്പോൾ ദൈവജനത്തെ  സംബന്ധിച്ച് പ്രതീക്ഷയുടെ ദിനങ്ങളാണ്. കാരണം ക്രിസ്തുവിന്റെ  സജീവ സാനിധ്യമാണ്. "ലോകാവസാനത്തോളം എല്ലാ നാളും നമ്മോടു കൂടെയുണ്ടാകും എന്ന് വാക്ക് പറഞ്ഞവൻ  മാറുകില്ല". സാഹചര്യങ്ങൾക്ക് അപ്പുറത്ത് അവിടുന്ന് ഉണ്ടാകും.  തിരുവഴുത്തിലെ  അനേക  വാഗ്ദത്തങ്ങൾ  കർത്താവിന്റെ സാന്നിധ്യം ഉറപ്പു നൽകുന്നുണ്ട് .

ലോകം എത്ര കീഴ്മേൽ മറിഞ്ഞാലും  ഭക്തന്റെ അടിസ്ഥാനം ഇളകില്ല. കാരണംഅവൻ ക്രിസ്തുവിലാണല്ലോ നിൽക്കുന്നത്  കർത്താവിന്റെ അടുക്കൽ പ്രതീക്ഷയോടെ  വന്നവരെ എല്ലാം സാധ്യതകളുടെ ലോകത്തിലേക്കാണേശു കൊണ്ടു പോയത്. സുവിശേഷങ്ങൾ  ഇതിനു  നേ സാക്ഷിയാണ്.

യേശുവിന്റെ അടുക്കൽ വന്ന കുഷ്ഠരോഗികളും,  പക്ഷേവാതക്കാരനും, രക്‌തസ്രവം ഉള്ളവളും, കനാന്യ സ്ത്രീയും ചില ഉദാഹരണങ്ങൾ മാത്രം. യേശു സാധ്യതകളുടെ കർത്താവാണ്. അനന്തസാധ്യതകൾ കർത്താവിൽ ഉണ്ട്‌. അതുകൊണ്ട് തന്നെ ഇതു പ്രതീക്ഷകളുടെയും സാധ്യകളുടെയും സവത്സരം ആയിരിക്കും. കാരണം അനന്യനായ വീരനാം ദൈവം നമ്മോട് കൂടെയുണ്ട്.

ഇവിടെ എന്തും സംഭവിക്കട്ടെ. ഇളകാത്ത രാജ്യം ആഗതമാകും. ക്രിസ്തുവിൽ ദൈവം സാധ്യതകളുടെ വിപുലതകളാണ് നമുക്ക് നൽകിയിരിക്കുന്നത്. "ഭയപ്പെടേണ്ട"എന്നരുളിയ നാഥൻ നമ്മുടെ കരങ്ങളിൽ പിടിച്ചിട്ടുണ്ടല്ലോ. നമുക്ക് 100% പ്രതീക്ഷ, ബൈബിൾ ഭാഷയിൽ പ്രത്യാശ അർപ്പിക്കുവാൻ യോഗ്യനായി  യേശു മാത്രം. കാലാതീതനായ, ഗതിഭേദത്താൽ  ആച്ചാദനമില്ലാത്ത  മാറ്റമില്ലാത്ത യേശു. 

നമ്മുടെ ആശയും ആശ്രയവും പ്രത്യാശയും ആയ കർത്താവ്‌. ആദിമ നൂറ്റാണ്ടിലെ ഭക്തന്മാർ എല്ലാവരും തന്നെ അതിന്റെ സാക്ഷിപത്രങ്ങളാണ്. അങ്ങനെയുള്ള സാക്ഷികളുടെ ഒരു സമൂഹം നമ്മുടെ ചുറ്റുമുണ്ട്. അതുകൊണ്ട് ഭയപ്പെടാതെ  മുൻപോട്ടു പോകാം. ലോകജനത്തിന്റെ  പ്രതീക്ഷകൾക്ക് സാധ്യതകൾ ഇല്ലാതിരിക്കുമ്പോൾ നമുക്ക് യേശുവിൽ പ്രതീക്ഷ അർപ്പിക്കുവാൻ ഇടയാകട്ടെ. കാരണം അസാധ്യമൊന്നും യേശുവിൽ  ഇല്ല എന്നത് തന്നെ.