പെട്ടകം വണ്ടിയിൽ

0
559

ഉൾക്കാഴ്ച 59

പെട്ടകം വണ്ടിയിൽ

പാസ്റ്റർ ഷിബു ജോസഫ്

ദാവിദ് രാജാവിന്റെ വാഴ്ച്ചയുടെ പ്രഥമ വർഷത്തിൽ തന്നെ നിയമപ്പെട്ടകം തന്റെ നഗരത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ച ചരിത്രം ശമുവേലിന്റെ രണ്ടാം പുസ്തകത്തിൽ 6 ആം അധ്യായത്തിന്റെ ആദ്യഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ പരിശ്രമത്തിന്റെ സമാപ്തി പക്ഷെ ദുഃഖപരമായി മാറി.

രാജാവിന്റെ ലക്ഷ്യം നല്ലതായിരുന്നു. അതിന്റെ പൂർത്തീകരണത്തിനു അവലംമ്പിച്ച മാർഗ്ഗം തികച്ചും വേദപ്രമാണങ്ങളെ തകിടം മറി ക്കുന്നതായിരുന്നു. ലേവ്യരെയും പുരോഹിതന്മാരെയും ഒഴിവാക്കി, അവർക്കു പകരമായി വിരുതൻന്മാരെയും സൈന്യങ്ങളുമായി പോകുമ്പോൾ രാജാവ് പ്രമാണം മറന്നുപോയതാണോ അതോ അധികാരത്തിന്റെ തന്റേടമാണോ…?
രാജാവിന്റെ നിലവാരത്തിനു ചേരുന്നവർ അവന്റെ കൂടെ ഉണ്ടായിരുന്നു.. പക്ഷെ ദൈവപ്രമാണത്തിന്റെ നിലപാടുകളും അതിന്റെ മൂല്യവും താൻ വിസ്മരിച്ചു അല്ലെങ്കിൽ മുഖവിലക്ക് എടുത്തില്ല. ഉണതനു മീതെ ഒരു അത്യുന്നതൻ ഉണ്ട് എന്ന വസ്തുത അവന്റെ രാജാധി കരത്തിന്റെ പകിട്ടിൽ താൻ ഓർമ്മിച്ചില്ല.

അതുകൊണ്ട് ആഘോഷമായി തുടങ്ങിയ യത്നം കണ്ണുനീരിൽ പര്യവസാനിക്കേണ്ടതായി വന്നു. അത് മാത്രമല്ല പുരോഹിതന്മാരുടെ തോളത്തു വെക്കേണ്ട പെട്ടകം കാളവണ്ടിയിലായി. വിശുദ്ധന്മാ ർക്ക് പകര വിരുതൻമ്മാർക്ക് സ്ഥാനം ലഭിച്ചു. ഇവരാണിപ്പോൾ ആരാധനക്ക് നേതൃത്വം നൽകുന്നത്..!!

ഇന്നും വിരുതൻമാർക്ക് വിശുദ്ധൻമാരേക്കാൾ മാനം നമ്മുടെ ഇടയിലും ഉണ്ടല്ലോ..? പ്രമാണം തെറ്റിയാലും ആരാധന തകർത്തു. ഇന്നും പലയിടത്തും ഇതുപോലെയുള്ള പ്രവണതകൾ അരങ്ങേറുന്നുണ്ടല്ലോ..? എത്ര ഉന്നതനാണെകിലും ദൈവപ്രമാണത്തിന് മാറ്റമില്ല. അധികാരത്തിന്റെ സോപാനനത്തിൽ കയറിപ്പറ്റിയാൽ വചനത്തെ ഗണ്യമാക്കാത്തവർ ഇന്നും ഉണ്ടല്ലോ.

പവിത്രമായി കരുതേണ്ട പലതിനെയും ഇന്ന് നിസ്സാരവൽക്കരിക്കുന്ന രീതികൾ സാധാരണ കാഴ്ചയായി. വ്യക്തി പ്രഭാവത്തിന്റെ പേരിൽ പ്രമാണം മാറ്റിവെക്കാൻ കഴിയുമോ?

കർത്താവിനു രാജാവെന്നോ മന്ത്രിയെന്നോ ഒന്നും ഇല്ല. പ്രമാണത്തിന്റെ മുൻപിൽ എല്ലാവരും സമന്മാർ. ദൈവത്തിന്റെ കാര്യപരിപാടിൾ നടപ്പിലാക്കുന്നത് മനുഷ്യന്റെ മാർഗ്ഗത്തിലല്ല. അതിനു കർത്താവിന്റെ വഴികളുണ്ട്. കർത്താവിന്റെ കാര്യങ്ങൾക്കു മനുഷ്യരുടെ സഹായവും ആവശ്യമില്ല. മറിച്ച് അനുസരണം ആണ് പ്രതീക്ഷിക്കുന്നത്. അത് നൽകുവാൻ കഴിയുന്നവർക്ക് മാത്രമേ ദൈവമുൻപിൽ നിൽക്കാൻ സാധിക്കുകയുളൂ.കർത്താവിന്റെ വചനത്തിന്റെ നിലവാരത്തിലേക്ക് നാം എത്തേണം.

നമ്മുടെ പ്രയിസ് & വർഷിപ്പ് ദൈവത്തിന് പ്രസാദമാകണം. ആരാധന എത്ര ആഘോഷമായാലും അതിൽ പ്രമാണം ഇല്ലെങ്കിൽ അത് കർത്താവിന് അസ്സഹനീയമായിരിക്കും. ഇതുപോലെ ഒരു ആഘോഷയാത്ര ഏലി പുരോഹിതന്റെ മക്കൾ നടത്തിയതിന്റെ അന്ത്യം നമുക്കറിയാമല്ലോ…?
ഒരുകാര്യം വ്യക്തമാണ്. അങ്ങനെയുള്ള സകല ആരാധനയും ട്രാജഡിയിൽ ആണ് അവസാനിച്ചിട്ടുള്ളത്. നമുക്ക് ‘പെർഫോമൻസ്’ (performance) അല്ല ആവശ്യം. പ്രത്യുത സമർപ്പണവും അനുതാപവുമാണ്. നമ്മുടെ പത്രാസും അധികാരവും തലക്കനവും ദൈവം ശ്രദ്ധിക്കില്ല. പ്രമാണമില്ലാത്ത ആരാധനകളെയെല്ലാം കർത്താവു എഴുതിത്തളും, നമുക്ക് വചനത്തോട് നീതി പുലർത്തുന്നവരാകം.

LEAVE A REPLY

Please enter your comment!
Please enter your name here