ദൈവം; ആരാണ്? ആരല്ല?

0
838

ഉൾക്കാഴ്ച 1

ദൈവം; ആരാണ്? ആരല്ല?

പാസ്റ്റർ ഷിബു ജോസഫ്

സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യൻ ഈ ചോദ്യങ്ങളുടെ പൂർത്തീകരണം തേടുകയാണ്. ദൈവം എന്ന പരാശക്തിയെ മനുഷ്യൻ പുറംകണ്ണുകൾ കൊണ്ട് ദർശിച്ചിട്ടില്ല. ദൈവം എല്ലാമത വിഭാഗങ്ങളും പൊതുവായി  ഉപയോഗിക്കുന്ന സംജ്ഞ ആണെങ്കിലും വിശുദ്ധ ബൈബിളിന്റെ കാഴ്ചപ്പാട് വിഭിന്നവും നിസ്തുലവുമാണ്. 

കാരണം ദൈവം സൃഷ്ടിയല്ല, പ്രത്യുത സൃഷ്ടിതാവാണ്. ആദികാരണമാണ്. God  is uncaused cause.  കാരണമില്ലാത്ത കാരണം.
അദൃശ്യൻ, അപരിമേയൻ, അമർത്യൻ,  അതുല്യൻ എന്ന് പറയാം.

സർവ്വാധികാരിയാണെങ്കിലും, സ്നേഹസമ്പൂർണ്ണൻ ആണ്. ദൈവം മനുഷ്യനല്ല,  മൃഗജാലങ്ങളിൽ ഒന്നുമല്ല,  അചേതന വസ്തുക്കളായ കല്ലോ മരമോ അല്ല. ജീവൽ ദാതാവാണ്. കേവല വ്യക്തിത്വമല്ല,  സദ്ഗുണ സമ്പൂർണ്ണനും അനന്യനുമാണ്. മനുഷ്യന്റെ ദൈവ  അന്വേഷണത്തിന്റ പൂർത്തികരണം ശ്രീയേശുവിൽ സമാപിക്കണം. യേശുവാണ് തേജസ്സിന്റെ പ്രഭയും ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടും. ഇത്‌ കണ്ടെത്തിയില്ലെങ്കിൽ മനുഷ്യന്റെ പരിശ്രമങ്ങൾ എല്ലാം വ്യർത്ഥമാകും. ക്രിസ്തു ഏകവഴി.

കുടം ഉണ്ടാക്കിയ കുശവനെ കുടത്തിൽ തപ്പുന്നത് പോലെയാണ് മനുഷ്യൻ ദൈവത്തെ തപ്പുന്നത്. ദൈവം പ്രപഞ്ചത്തിനും കാലത്തിനും അതീതനാണ്. ബാഹ്യനേത്രങ്ങൾ അടയണം; അകക്കണ്ണുകൾ തുറക്കണം. ദൈവത്തെ ഇനിയും അറിയുവാൻ പുതിയ ഒരു ഉൾക്കാഴ്ച പ്രാപിക്കാം..

Advertisemet

LEAVE A REPLY

Please enter your comment!
Please enter your name here