പെന്തെക്കൊസ്ത് മിഷൻ (യുപിസി) യൂറോപ്പ് കൺവൻഷൻ ആഗസ്റ്റ് 22 മുതൽ ലണ്ടനിൽ
ചാക്കോ കെ.തോമസ്, ബെംഗളൂരു
ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 22 വ്യാഴം മുതൽ 25 ഞായർ വരെ The Intercontinental London - The O2, 1 Waterview Drive, Greenwich Peninsula, SE10 0TW - ൽ നടക്കും.
ബുധനാഴ്ച വൈകിട്ട് ബ്രിക്സ്ടൺ സെൻ്റർ ഫെയ്ത്ത് ഹോമിൽ ബൈബിൾ ക്ലാസും വ്യാഴാഴ്ച വൈകിട്ട് മുതൽ സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം, ശനിയാഴ്ച വൈകിട്ട് സ്നാന ശുശ്രൂഷ എന്നിവയും ഞായറാഴ്ച സമാപന ദിവസം രാവിലെ 10ന് സംയുക്ത സഭായോഗവും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.
കൺവൻഷനിൽ ലെസ്റ്റർ, ലിവർപൂൾ, ന്യൂ പോർട്ട് ( വെയ്ൽസ്), അയർലണ്ട്, ഫ്രാൻസ്, ജർമ്മനി ,ഡെൻമാർക്ക് , ഇറ്റലി, സ്വിസർലാണ്ട് എന്നിവിടങ്ങളിൽ നിന്നും
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.
Advertisement
Advertisement