യുപിസി 40-ാം വാര്‍ഷികവും ഐക്യപെന്തെക്കോസ്ത് സമ്മേളനവും ആഗസ്റ്റ് 25ന്

യുപിസി 40-ാം വാര്‍ഷികവും ഐക്യപെന്തെക്കോസ്ത് സമ്മേളനവും ആഗസ്റ്റ് 25ന്

കോട്ടയം: കേരളത്തിലെ ആദ്യത്തെ പെന്തെക്കോസ്ത് ഐക്യപ്രാര്‍ഥനാ കൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്‍ (യുപിസി) 40-ാമത് വാര്‍ഷികവും ഐക്യപെന്തെക്കോസ്ത് സമ്മേളനവും ചിങ്ങവനം ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് ബെഥേസ്ദാനഗര്‍ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 25ന് 3.30 മുതല്‍ 6.30 വരെ നടക്കും. 

ഐപിസി സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. യുപിസി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇവാ. എം.സി. കുര്യന്‍ അധ്യക്ഷതവഹിക്കും. എസ്ഐഏജി ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. മാത്യു, ചര്‍ച്ച് ഓഫ് ഗോഡ് അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി, ന്യൂ ഇന്ത്യാ ദൈവസഭ സംസ്ഥാന പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി.എം. കുരുവിള എന്നിവര്‍ സന്ദേശം നല്‍കും. ഗാനശുശ്രൂഷയും സ്തോത്രശുശ്രൂഷയും ഉണ്ടായിരിക്കും. ഉപദേശ ഐക്യമുള്ള വിവിധ സഭകളിലെ ശുശ്രൂഷകന്മാരും സഹോദരീസഹോദരന്മാരും പങ്കെടുക്കുന്നതാണ്. യുപിസി കോ-ഓര്‍ഡിനേറ്റഴ്സ് നേതൃത്വം നല്‍കും.

Advertisement 

Advertisement