യുപിഎഫ് കുന്നംകുളം പുതിയ ഭാരവാഹികൾ ; വിവിധ ആത്മീയ പദ്ധതികൾക്കു തുടക്കമായി

കുന്നംകുളം: കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലേയും പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ 2024 - 2025 ലെ പ്രവർത്തനങ്ങൾ ജൂൺ 16 ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ യു പി എഫ് സ്ഥാപക സെക്രട്ടിയും യു പി എഫ് സീനിയർ പാസ്റ്റേഴ്സ് ഫോറം അംഗവുമായ പാസ്റ്റർ കെ പി ബേബി പ്രാർത്ഥിച്ചു സമർപ്പിച്ചു.
പാസ്റ്റർ ലിബിനി ചുമ്മാർ അദ്ധ്യക്ഷത വഹിച്ചു ഈ വർഷത്തെ വിപുലമായ പ്രവർത്തനങ്ങൾക്കായി പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു
സീനിയർ പാസ്റ്റേഴ്സ് ഫോറം:
പാസ്റ്റർ കെ പി ബേബി, പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, പാസ്റ്റർ സാമുവൽ പോൾ,
എക്സിക്യൂട്ടീവ് ഫോറം:
ജനറൽ പ്രസിഡന്റ് : പാസ്റ്റർ ലിബിനി ചുമ്മാർ
വൈസ് പ്രസിഡന്റുമാർ: പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ കെ കെ കുര്യാക്കോസ്
ജനറൽ സെക്രട്ടറി : ഷിജു പനക്കൽ
സെക്രട്ടറി : ജോബിഷ് ചൊവ്വല്ലൂർ
ട്രഷറർ : പി.ആർ ഡെന്നി
പബ്ലിസിറ്റി കൺവീനർ : റ്റിജിൻ ജോൺ
പ്രയർ കൺവീനർ : പാസ്റ്റർ കെ.കെ മണി
ജോയിന്റ് കൺവീനർ : ഉണ്ണി
ഇവാഞ്ചലിസം വിംഗ് കൺവീനർ : പാസ്റ്റർ അജീഷ് കെ. മാത്യു
ജോയിന്റ് കൺവീനേഴ്സ് : പാസ്റ്റർ പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിൽ, പാസ്റ്റർ തോമസ് ചെറിയാൻ, പാസ്റ്റർ സി .ജെ ഐസക്, പാസ്റ്റർ സുനിൽ ഒറ്റപ്പാലം
ക്വയർ കൺവീനേഴ്‌സ് : ബ്രദർ മോഹൻ ജോസഫ്, പാസ്റ്റർ ജെമി വർഗീസ്
ചാരിറ്റി വിംഗ് കൺവീനർ :സി.സി കുര്യൻ
ഫുഡ് കൺവീനർ : ജോസ് എം പി,
ജോയിന്റ് കൺവീനർ : സതീഷ് സി ബി
അറേജ്മെന്റ് കൺവീനർ : ഷിബു പി യു,
യൂത്ത് വിംഗ്:
പ്രസിഡന്റ് : മേബിൻ സി കെ
വൈസ് പ്രസിഡന്റ് : ജിജോ ജോർജ്
സെക്രട്ടറി :സോഫിയ റോയ്
ജോയിന്റ് സെക്രട്ടറി : അലക്സ് ജോബിഷ്
ട്രഷറർ : ആൻവിൻ
മെഗാ ബൈബിൾ ക്വിസ് ചീഫ് എക്സാമിനർ :പാസ്റ്റർ പ്രതീഷ് ജോസഫ്
മെഗാ ബൈബിൾ ക്വിസ് രജിസ്ട്രാർ :പാസ്റ്റർ കെ എം ഷിന്റോസ് സ
സഹോദരി വിഭാഗം:
സീനിയർ സിസ്റ്റേഴ്സ് : സിസ്റ്റർ പി സി ബേബി, സിസ്റ്റർ റ്റി എം തങ്കമണി
പ്രസിഡന്റ് :സിസ്റ്റർ നിസിലിബിനി
വൈസ് പ്രസിഡന്റ് : സിസ്റ്റർ മേരി ദേവസി
സെക്രട്ടറി : സിസ്റ്റർ നിഷ ഷിബു,
ജോയിന്റ് സെക്രട്ടറി : സിസ്റ്റർ ലിൻസി വിജോഷ്
ട്രഷറർ : സിസ്റ്റർ യമീമ ടിജിൻ
എൻ ആർ ഐ ഫോറം
കൺവീനേഴ്സ് : പി സി ഗ്ലെന്നി റോയ് പി സി, മാജോൺ സി കെ എന്നിവരടങ്ങിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു
1982 മുതൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന യു പി എഫ് ഇപ്രാവശ്യവും സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം ലഹരി വിരുദ്ധ സമ്മേളനം ജീവകാരുണ്യപ്രവർത്തനങ്ങൾ ആത്മീയ സമ്മേളനങ്ങൾ തുടങ്ങിയവ നടത്തുന്നതാണ്.