യുപിഎഫ് യൂത്ത് വിങ് യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു

0
406

 

ഷാജൻ മുട്ടത്ത്

 കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് യൂത്ത് വിംഗ് CREW ഒരുക്കിയ യൂത്ത് ഫെസ്റ്റിവൽ നവം.9 ന് വൈകീട്ട് സമാപിച്ചു. തൃശൂർ, പാലക്കാട്‌ ജില്ലകളിലെ വിവിധ പെന്തക്കോസ്തു സഭകളിലെ യുവജനങ്ങൾക്കുള്ള ഫെസ്റ്റിവൽ കൊള്ളന്നൂർ കല്യാണമണ്ഡപത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ പ്രതീഷ് ജോസഫ് ഉദ്ഘാടനം ചെയ്തു . പാസ്റ്റർ സന്തോഷ്‌ മാത്യു അധ്യക്ഷത വഹിച്ചു.

പാട്ട് , പ്രസംഗം,വാക്യം, കഥ, കവിത, ഉപന്യാസം,ബൈബിൾ ക്വിസ്, ഗ്രൂപ്പ്‌ ബൈബിൾ ക്വിസ്, ഗ്രൂപ്പ്‌ സോങ് എന്നീ വിവിധ മത്സരങ്ങൾ നടന്നു. 82പോയിന്റ് നേടി ഐ പി സി ഗില്ഗാൽ എൽത്തുരുത്ത് ഒന്നാം സ്ഥാനം നേടി ,81പോയിന്റ് നേടി എ സി ജി അയ്യമ്പറമ്പ് രണ്ടാം സ്ഥാനവും, 70പോയിന്റ് നേടി ഗോഡ്സ് പ്ലാൻ ചർച്ച് ചാലിശ്ശേരി മൂന്നാം സ്ഥാനവും, ചർച്ച് ഓഫ് ഗോഡ് ചേലക്കര, ഏ ജി ചർച്ച് അക്കിക്കാവ് എന്നിവർ യഥാക്രമം നാല്‌, അഞ്ചു സ്ഥാനവും നേടി. ഏറ്റവും കൂടുതൽ പോയിന്റ് നേടി ബിസ്‌ന ബൈജു(ഗോഡ്സ് പ്ലാൻ ചർച്ച് ) കലാതിലകം പുരസ്കാരത്തിനും 5000രൂപ ക്യാഷ് അവാർഡിനും, വിഷ്ണുK.U(ഗോഡ്സ് പ്ലാൻ ചർച്ച് ) കലാപ്രതിഭ പുരസ്കാരത്തിനും 5000 രൂപ ക്യാഷ് അവാർഡിനും അർഹരായി.

റോളിംഗ് ട്രോഫികൾ, വിവിധ പ്രോത്സാഹന സമ്മാനങ്ങൾ യു പി എഫ് വാർഷീക കൺവെൻഷനിൽ വിതരണം ചെയ്യും .ജോബിഷ് ചൊവ്വല്ലുർ, സോഫിയ റോയ് ഷിബു പി യു , പാസ്റ്റർ അനീഷ് ഉലഹന്നാൻ, വിജിൽ വിൽസൻ, ഷിന്റോ പി.യു. , ഷിജു പനയ്ക്കൽ, ഷീജ കുര്യാക്കോസ്, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here