കുവൈറ്റിൽ വാഹാനാപകടത്തിൽ നിര്യാതയായ മേഴ്സി ബിജുവിന്റെ സംസ്കാരം നവം.13 ന്

0
13354

കുവൈറ്റ് : കുവൈറ്റിൽ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാംഗമായ മേഴ്സി ബിജു (43)വിന്റെ സംസ്കാരം നവംബർ13 ന്‌ ഐ പി സി നെല്ലിക്കുന്ന് സഭയുടെ അഭിമുഖ്യത്തിൽ നടക്കും.

കുവൈറ്റിൽ നവംബർ 11 ന് രാവിലെ 10:30 മുതൽ 11:30 വരെയുള്ള സമയം സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതു ദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

കുവൈറ്റ്: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് സഭയിൽ പെട്ട മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സിക്സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്റെ പിൻഭാഗത്തുള്ള ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

പരിക്കേറ്റ മറ്റു നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.മരിച്ച മേഴ്സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഭർത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകൾ നാട്ടിലാണ്. 

പരേത ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാംഗമായ ബിജു സാമുവേലിന്റെ സഹധർമ്മണിയും കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റീത്ത്  കുടുംബാംഗവുമാണ്. ഏകമകൾ പന്ത്രണ്ടു വയസുള്ള ബെറ്റി നാട്ടിലാണ്. നെല്ലിക്കുന്ന് ഐപിസി അംഗങ്ങളായ നെട്ടാറ വീട്ടിൽ (അതിർത്തിയിൽ) സമുവേലിന്റെയും എലിക്കുട്ടിയുടെയും മകനാണ് ബിജു സാമുവേൽ . ദൈവമക്കൾ പ്രാർത്ഥിക്കുവാനപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here