കെസിയ സുരേഷിനുവേണ്ടി പ്രാർഥിക്കുക
ചെങ്ങന്നൂർ: ഐപിസി ആലപ്പുഴ സോണൽ സണ്ടേസ്കൂൾ താലന്ത് പരിശോധനയിൽ പങ്കെടുക്കാനായി വരവെ സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് ഐപിസി കർമ്മേൽ ടൗൺ ചെങ്ങന്നൂർ സഭാംഗം ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ പറക്കുളത്തിൽ പുത്തൻവീട്ടിൽ സുരേഷിൻ്റെ മകൾ കെസിയ സുരേഷിനു പരിക്കേറ്റു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ICU ൽ ചികത്സയിലായിരിക്കുന്നു. ആന്തരാവയവങ്ങളിൽ രക്തസ്രാവം ഉള്ളതിനാൽ ഓപ്പറേഷൻ ചെയ്യാൻ സാധിക്കാത്ത നിലയിലാണ്. ഇടുപ്പ് എല്ലിന് പൊട്ടലും കാലിൽ ഒടിവുമുണ്ട്. നാല് ലക്ഷത്തിലധികം രൂപ ഓപ്പറേഷന് വേണ്ടിവരും. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബമാണ്.
കെസിയ പുന്നപ്ര കർമ്മേൽ എൻജിനീയറിംഗ് കോളേജ് അവസാനവർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.
പൂർണ്ണ സൗഖ്യത്തിനും സാമ്പത്തിക സഹായ വഴികൾ തുറക്കുന്നതിനും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: 85898 18338
വാർത്ത: പാസ്റ്റർ ബിനോയ് മാത്യു തിരുവല്ല
Advertisement