ഏ.ജി സഭാംഗം ക്യാപ്റ്റൻ സ്റ്റാൻലി ജോർജിനും ഭാര്യ ബീനയ്ക്കും മാനവമൈത്രി അവാർഡ്

0
1562
ക്യാപ്റ്റൻ സ്റ്റാർലി ജോർജിനു അമേരിക്കയിലെ ഇന്ത്യൻ അംമ്പാസിഡർ ഹർഷ് വർദ്ധൻ ഷ്രിംഗ്ള അവാർഡ് നല്കുന്നു 

ന്യൂയോർക്ക്: ഏ.ജി സഭാംഗങ്ങ ളായ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ഭാര്യ ബീനാ ജോർജ് എന്നിവർക്ക് മഹാത്മ ഗാന്ധിയുടെ പേരിലുള്ള മാനവമൈത്രി – സമാധാന അവാർഡിനു അർഹരായി. സമൂഹത്തിൽ മാനവമൈത്രിയ്ക്കും സമാധാന സന്ദേശ പ്രചരണത്തിനും കഴിഞ്ഞ കാലങ്ങളിൽ ചെയ്ത മികച്ച പ്രവർത്തനങ്ങൾക്കാണ് ഇവരെ അവാർഡിനു അർഹരാക്കിയത്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ അംമ്പാസിഡർ ഹർഷ് വർദ്ധൻ ഷ്രിംഗ്ള അവാർഡുകൾ വിതരണം ചെയ്തു.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏതാണ് 30 വർഷങ്ങളായി ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്മെന്റിൽ പ്രവർത്തിക്കുന്ന ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ഡിപ്പാർട്ടുമെന്റിലെ ഏറ്റവും ഉയർന്ന പദവിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ഓഫീസറാണ്. സഹധർമ്മിണി ബീനാ ന്യൂയോർക്ക് സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ക്ലീനിക്കൽ ഡോക്യുമെന്റേഷൻ നഴ്സാണ്. ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുള്ള ക്യാപ്റ്റൻ സ്റ്റാൻലി
ആത്മീയ കാര്യങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീമാണ്.

മഹാത്മ ഗാന്ധിയുടെ അഞ്ചാം തലമുറക്കാരൻ ഡോ. പരിതോഷ് പ്രസാദ്, മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, റവ.രാജൻ ഫിലിപ്പ്, പ്രഫ.സണ്ണി മാത്യൂസ്, കേരള കൾച്ചറൽ ഫോറം പ്രസിഡണ്ട് കോശി കുരുവിള, സാമുവേൽ ജോർജ്, സന്തോഷ് ജോർജ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here