മലയാളികളുടെ മരണ സംഖ്യ ന്യൂയോർക്കിൽ വർദ്ധിക്കുന്നു

0
2749

വാർത്ത: നിബു വെള്ളവന്താനം

ന്യൂയോർക്ക് : കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാലു മലയാളികൾ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.

ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65), ന്യൂയോർക്കിലെ എൽമണ്ടിലുള്ള തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ന്യൂയോർക്കിൽ മരണമടഞ്ഞിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here