ചിക്കാഗോ ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി

0
569

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ: കെനോഷയിൽ സ്ഥിതി ചെയ്യുന്ന ചിക്കാഗോ ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവീകരിക്കപെട്ട ആലയത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ ജൂലൈ 27 ന് ശനിയാഴ്ച കാലത്ത് 10:30 ന് നടക്കും.  റവ. ജോൺ തോമസ് (പ്രസിഡന്റ്, ഷാരോൺ  ഫെലോഷിപ്പ് ചർച്ച്) നേതൃത്വം മുഖ്യ ശുശ്രൂഷ നിർവഹിക്കും. വൈസ് പ്രസിഡന്റ് റവ. ഫിന്നി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.

കെനോഷാ, മിൽവാക്കി, ഇല്ലിനോയി എന്നിവിടങ്ങളിലെ മലയാളികൾ ഇവിടെ ആരാധിക്കുന്നു. സഭയുടെ ശുശ്രൂഷകനായി റവ. ജിജു പി. ഉമ്മൻ സേവനം അനുഷ്ഠിക്കുന്നു. റവ. ജേയ്‌ ജോൺ യൂത്ത് പാസ്റ്ററായി പ്രവർത്തിക്കുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്‌  നേതൃത്വം കൊടുത്ത റിനോവേഷൻ കമ്മിറ്റിയുടെ കോർഡിനേറ്ററായി ജോൺസൺ മത്തായി ചുമതല വഹിച്ചു. 1999 ൽ പ്രവർത്തനം ആരംഭിച്ച  സഭയുടെ ശുശ്രൂഷകരായി റവ. പി. സി. ഉമ്മൻ, റവ. പി. വി. കുരുവിള, റവ. എം. സി. മാത്യു, റവ. ജോൺ തോമസ് എന്നിവർ സേവനം അനുഷ്ഠിച്ചിരുന്നു. സഭയുടെ ഇരുപതാം വാർഷികത്തിൽ നവീകരിക്കപെട്ട ആലയം ദൈവനാമ മഹത്വത്തിന് കാരണമാകട്ടെ എന്ന് സഭാ ബോർഡിന് വേണ്ടി സെക്രട്ടറി കെ. ഷെറി ജോർജ്ജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www. sfcchicago.com സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here