ബിരുദം പൂർത്തീകരിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്ന് ട്രംപ്; പ്രഖ്യാപനത്തിനു പിന്നിൽ സ്റ്റാൻലി ജോർജ്

ബിരുദം പൂർത്തീകരിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്ന് ട്രംപ്; പ്രഖ്യാപനത്തിനു പിന്നിൽ സ്റ്റാൻലി ജോർജ്

വാർത്ത: കെ.ബി.ഐസക്ക്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് പദവിയിൽ വീണ്ടും എത്തിയാൽ, ബിരുദം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് നൽകും എന്ന വാഗ്ദാനമാണ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്. 

കുടിയേറ്റക്കാർക്ക് സ്ഥിരതാമസാനുമതിയും പൗരത്വവും നൽകുന്നതിനുള്ള നിബന്ധനകൾക്ക് വിധേയമായ പദ്ധതി പ്രസിഡൻറ് ജോബൈഡൽ പ്രഖ്യാപിച്ചിരുന്നു. പൗരത്വത്തിന് അപേക്ഷിക്കുന്ന പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

അമേരിക്കൻ രാഷ്ട്രീയത്തിൽ നഷ്ടമാകുന്ന ജനപ്രീതി തിരിച്ചു പിടിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ജോ ബൈഡൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

എന്നാൽ ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമായി മാറുന്നു യുഎസ് കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാകുന്ന വിദേശ വിദ്യാർത്ഥികൾക്ക് യുഎസിൽ സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻകാർഡ് ലഭ്യമാക്കും എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

വിദേശ വിദ്യാർഥികൾക്ക് അനുഗ്രഹമായി തീരുന്ന ഈ ശ്രദ്ധേയമായ പ്രഖ്യാപനത്തിന് ട്രംപിനെ ഉപദേശിച്ചത് ട്രംപിന്റെ ക്യാംമ്പയിൻ സ്ട്രാറ്റജിസ്റ്റും റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് ഉപദേശകനുമായ സ്റ്റാൻലി ജോർജ് ആണ്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ നയരൂപീകരണങ്ങൾക്ക് വേണ്ടി പഠന നിർദ്ദേശങ്ങൾ നൽകുന്ന ഉപദേശക സമിതി അംഗമായ സ്റ്റാൻലി ജോർജ് തിരുവല്ല കുമ്പനാട് വാക്കേപടിക്കൽ പരേതനായ പാ. വി സി ജോർജിന്റെ മകനാണ്.

പെൻസിൽവാനിയായിൽ കുടുംബമായി താമസിക്കുന്ന സ്റ്റാൻലി ജോർജ് മാസ്റ്റേഴ്സ് കമ്മീഷൻ ഇൻറർനാഷണലിൻ്റെ പ്രസിഡണ്ടായും ,

എക്ലീഷ്യ യുണൈറ്റഡ് ഇൻറർനാഷണൽ വൈസ് ചെയർമാനായും ,വേൾഡ് പെന്തകോസ്റ്റൽ കോൺഫറൻസിന്റെ മീഡിയ കോർഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു..