“ഞാൻ യഹോവയെ എല്ലാക്കാലത്തും വാഴ്ത്തും” പ്രാർത്ഥനയോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ്

0
1410

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: “ഞാൻ എല്ലായ്പ്പോഴും യഹോവയെ സ്തുതിക്കും” എന്ന പ്രാർത്ഥനയോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമായി.

ന്യൂ ഡെസ്റ്റിനി ക്രിസ്ത്യൻ സെൻറർ സീനിയർ പാസ്റ്റർ പോള വൈറ്റിന്റെ പ്രാർത്ഥനയോടെ ഒർലാന്റോ ആംവേ സെന്ററിൽ ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ആയിരങ്ങൾ പങ്കെടുത്തു. ഗവൺമെന്റിനെയല്ല മറിച്ച് നാം ആരാധിക്കേണ്ടത് ദൈവത്തെയാണ് എന്ന് എല്ലായ്പ്പോഴും പറയാറുള്ള പ്രസിഡന്റ് ട്രംപ് , 2020 ലെ തിരഞ്ഞെടുപ്പിലും വിജയം കൈവരിക്കേണ്ടതിനായി പ്രാർത്ഥിക്കണമെന്ന് പാസ്റ്റർ പോള വൈറ്റ് ഓർപ്പിച്ചു.

അമേരിക്കയെ മികച്ചതാക്കുക”എന്ന ഒരു പുതിയ പ്രചാരണ മുദ്രാവാക്യം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ജീവിതവും ദൈവത്തിൽ നിന്നുള്ള ഒരു വിശുദ്ധ ദാനമാണെന്ന് റിപ്പബ്ലിക്കൻമാർ വിശ്വസിക്കുന്നു” എന്ന് പ്രസിഡന്റ് അദ്ധേഹം പറഞ്ഞു.

ഒരു സർക്കാർ “ആദ്യം സ്വന്തം പൗരന്മാരെ പരിപാലിക്കണം” എന്ന ആശയത്തോടെയാണ് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്  “അമേരിക്കൻ ചരിത്രത്തിലെ നിർണായക നിമിഷം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പിന്നിൽ ഒത്തുകൂടിയ മാധ്യമങ്ങളെ വ്യാജ മാധ്യമങ്ങൾ എന്ന് പരിഹാസത്തോടെ അദ്ധേഹം പരാമർശിക്കുകയും ചെയ്തു.

പ്രഥമ വനിത മിലാനിയ ട്രംപും കുടുംബാംഗങ്ങളും വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കുടുംബവും സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here