

ഇംഗ്ലണ്ടിലെ സി.എച്ച്. ആൻഡ് കോ എന്ന പ്രശസ്തമായ കേറ്ററിംഗ് വിഭാഗത്തിന്റെ സ്കൂൾ, കോളേജ് ഇവൻറ് മാനേജർമാരിൽ ഒരാളാണ് ജോബിൻ മാത്യു. മുംബൈയിൽ നിന്നും കേറ്ററിംഗ് ബിരുദം നേടിയ ശേഷം, ഹോട്ടൽ ലീലയിലും അതിനുശേഷം, കോമ്പസ് ഗ്രൂപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം ഓഫ്ഷോർ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഫുട്ബോൾ മാമാങ്കത്തിൽ ലിവർപൂളിനുവേണ്ടി ഗോളുകൾ നേടിയ ഡിവോക് ഒറിഗിയുടെ പേഴ്സണൽ ഷെഫ് മാരിൽ പ്രധാനിയുമാണ് ജോബിൻ മാത്യു.
യുകെയിൽ വിവിധ മലയാളി അസോസിയേഷൻ വാർഷിക കൺവൻഷനുകളിലെ കേറ്ററിംഗ് സർവീസുകൾക്കും ഇദ്ധേഹം നേതൃത്വം നൽകി വരുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയും അറിയപ്പെടുന്ന ബിസിനസ് കുടുംബാംഗവുമായ കുറ്റിയിൽ ജോബിൻ അഞ്ചാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് . ഭാര്യ ഷെർലി ജോബിൻ, മക്കൾ: രൂബേൻ മാത്യു, ജിയാന മാത്യു.