“ജീസസ് ഷൂസുമായി” ഷൂ നിർമ്മാതാക്കൾ; പ്രതിഷേധം ശക്തം

0
892

നിബു വെള്ളവന്താനം

ന്യുയോർക്ക്: ഒരു ഷൂ കമ്പനി ഇപ്പോൾ അവരുടെ സ്‌നീക്കറുകളിൽ ജോർദാൻ നദിയിൽ നിന്നുമുള്ള
വിശുദ്ധ ജലം നിറച്ച ജീസസ് ഷൂസ്” എന്ന പേരിൽ പുതിയ ജോഡി സ്‌നീക്കറുകൾ പുറത്തിറക്കി.

ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതിന്റെ അനുഭവം ഇത് ധരിക്കുന്നവർക്ക് ലഭിക്കും എന്നാണ് അവകാശപ്പെടുന്നത്. ബ്രൂക്ലിൻ ആസ്ഥാനമായുള്ള ഷൂസ് ഡിസൈൻ കമ്പനിയാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്.

ഒരു പുരോഹിതൻ അനുഗ്രഹിച്ച വിശുദ്ധ ജലത്തിനുപുറമെ, യേശുവിനെ പ്രതീകപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ചെറിയ കുരിശ് രൂപം, സുഗന്ധദ്രവ്യ-സുഗന്ധമുള്ള കമ്പിളി ഇൻസോളുകൾ, ഒരു തുള്ളി രക്തം എന്നിവയും ഷൂസിൽ കാണാം.

വളരെക്കാലം മുമ്പ് പോപ്പ് ധരിച്ചിരുന്ന ഷൂസുകളെ അനുകരിക്കുന്നതിനു വേണ്ടി ചെരിപ്പിന്റെ അടിഭാഗം ചുവപ്പ് നിറത്തിൽ ചായം പൂശിയിട്ടുമുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഷൂസ് ഉടൻ തന്നെ വിറ്റുപോയി. ഒക്‌ടോബർ 22 നും തുടർന്നുള്ള ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ കൂടുതൽ ലഭ്യമാകുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. യേശു ക്രിസ്തുതുവിന്റെ പേര് വാണിജവത്ക്കരിക്കുന്നതിലും ലോകമെമ്പാടുമുള്ളവർ ആരാധിക്കുന്ന യേശു ക്രിസ്തുവിന്റെ പരിപാവനതയെ കമ്പോളവത്ക്കരിക്കുന്നതിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here