ചിക്കാഗോയിൽ സംയുക്ത പെന്തെക്കോസ്തു സമ്മേളനവും ആരാധനയും

ചിക്കാഗോയിൽ സംയുക്ത പെന്തെക്കോസ്തു സമ്മേളനവും ആരാധനയും

ചിക്കാഗോ:  വിവിധ പെന്തെക്കോസ്തു സഭകളുടെ സംയുക്ത പ്രവർത്തനമായ എഫ് പി സി സി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും വൈകിട്ട് 6.30 മുതൽ 9 വരെ ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തിൽ  സംയുക്ത കൺവെൻഷനും സെപ്. 22 ന് ഞായറാഴ്ച രാവിലെ 8.30 മുതൽ ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ  സംയുക്ത ആരാധനയും നടക്കും. പാസ്റ്റർ അനീഷ്‌ തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. പ്രയ്‌സ് ആൻഡ് വർഷിപ്പ് , വചനധ്യാനം, തിരുവത്താഴ ശുശ്രൂഷ എന്നിവയും നടക്കും.

ഡോക്ടർ വില്ലി എബ്രഹാം , പാസ്റ്റർ തോമസ് യോഹന്നാൻ എന്നിവർ നേതൃത്വം നല്കും.

വാർത്ത: കുര്യൻ ഫിലിപ്പ്