ചിക്കാഗോയിൽ സംയുക്ത ആരാധന

ചിക്കാഗോ: ചിക്കാഗോയിലെ വിവിധ പെന്തെക്കോസ്തു സഭകളിലെ യുവജനങ്ങളുടെ സംയുക്ത പ്രവർത്തന വേദിയായ സിസിഎഫിന്റെ ആഭിമുഖ്യത്തിൽ ആനുവൽ കൺവെൻഷനും സംയുക്ത ആരാധനയും നടന്നു.
ഐപിസി ചിക്കാഗോ സഭാ ഓഡിറ്റോറിയത്തിൽ വാർഷിക കൺവെൻഷനും ഞായറാഴ്ച ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ സംയുക്ത ആരാധനയും നടന്നു. പാസ്റ്റർ ഗ്ലെൻ ബടോൺസ്കി മുഖ്യ പ്രസംഗം നടത്തി.
സംയുക്ത ആരാധനയ്ക്ക് പാസ്റ്റർ ജിജു ഉമ്മൻ അധ്യക്ഷനായിരുന്നു. സിസിഎഫ് പ്രസിഡന്റ് ഡോക്ടർ വിൽസൺ എബ്രഹാം സങ്കീർത്തന ധ്യാനം നടത്തി. ഡോക്ടർ ടൈറ്റസ് ഈപ്പൻ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സിസിഎഫ് വൈസ് പ്രസിഡന്റ് മാത്യു ജോർജ് നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ജോയൽ മാത്യു, ട്രഷറർ ജോസഫ് മാണി എന്നിവർ പ്രസ്താവനകൾ നടത്തി. പാസ്റ്റർ ജോസഫ് കെ ജോസഫ് സമാപന പ്രാർത്ഥനയും ആശിർവാദവും പറഞ്ഞു.
വാർത്ത: കുര്യൻ ഫിലിപ്പ്
Advertisement