വയനാടിനെ ചേർത്തുപിടിച്ച് സെലിബ്രേഷൻ ചർച്ച്

വയനാടിനെ ചേർത്തുപിടിച്ച് സെലിബ്രേഷൻ ചർച്ച്

വാർത്ത: കുര്യൻ ഫിലിപ്പ്

 ചിക്കാഗോ: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സെലിബ്രേഷൻ ചർച്ച് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് ഉരുൾപൊട്ടൽ മൂലം തകർന്നടിഞ്ഞ വയനാട്ടിൽ ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ആതുരസേവന രംഗങ്ങളിൽ പങ്കാളിയാകുന്നു. ഓഗസ്റ്റ് 17ന് നടക്കുന്ന സഭയുടെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയിൽ ആദ്യ ഗഡു ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി സഭയുടെ സീനിയർ പാസ്റ്റർ റവ ജോർജ് കെ സ്റ്റീഫനിൽ നിന്ന് ഗുഡ്ന്യൂസ് പ്രതിനിധി ഇവ:കുര്യൻ ഫിലിപ്പ് ഏറ്റു വാങ്ങും.സഭാ സെക്രട്ടറി വർഗീസ് സാമൂവേൽ ഇത് സംബന്ധിച്ച പ്രസ്താവന നടത്തും. ബോർഡ് അംഗങ്ങളും സഹ ശുശ്രൂഷകന്മാരും വേദിയിൽ സന്നിഹിതരായിരിക്കും.

ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആരംഭ കാലം മുതൽ തന്നെ ഈ സഭയിലെ വിശ്വാസികൾ നേരിട്ടും സഭയിലുടിയും വിവിധ ആതുര സേവന രംഗങ്ങളിൽ പങ്കാളികളായിട്ടുണ്ട്.

 സഭയുടെ മുൻ സഹശ്രുഷകനായിരുന്ന പരേതനായ പാസ്റ്റർ തോമസ് മാത്യു ആരാവല്ലിയിൽ ആരംഭിച്ച മിഷൻ പ്രവർത്തനങ്ങൾക്കുള്ള സഭയുടെ തുടർസഹായങ്ങളും ഈ സമ്മേളനത്തിൽ വെച്ച് കൈമാറും.