ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ എക്സിക്യൂട്ടിവ് : സെക്രട്ടറിയായി തൃശൂർ ജേക്കബ്

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ എക്സിക്യൂട്ടിവ് : സെക്രട്ടറിയായി തൃശൂർ ജേക്കബ്

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ സെക്രട്ടറിയായി തൃശൂർ പീച്ചി സ്വദേശി തൃശൂർ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. 

ടെലിവിഷൻ പ്രൊഡ്യൂസർ, ന്യൂസ്‌ റിപ്പോർട്ടർ, എഡിറ്റർ, എന്നീ നിലകളിൽ മീഡിയ രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ സാന്നിധ്യമറിയിച്ച തൃശൂർ ജേക്കബ് അവതാരകൻ , എഴുത്തുകാരൻ,ഡിബേറ്റർ, രാഷ്ട്രീയ നിരീക്ഷകൻ ക്രൈസിസ് മാനേജ്മെന്റ് വിദഗ്ധൻ, കൌൺസിലർ, എന്നീ നിലകളിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ ശ്രദ്ധേയനാണ്. 

നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ പ്രചുര പ്രചാരമുള്ള ജനകീയ പത്രം ജയ്‌ഹിന്ദ്‌ ന്യൂസ്‌ പത്രത്തിൽ പതിനഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്നു.

സംഗീതാഭിരുചിയിലും, കലാരംഗത്തും വേറിട്ട കാഴ്ച പ്പാടുള്ള തൃശൂർ ജേക്കബ് കാൽപ്പനിതകൾക്കപ്പുറം മാനവീകതയിൽ അധിഷ്ഠിതമായ ഒരു സമൂഹം രൂപപ്പെട്ടു വരണം എന്ന ആശയത്തിനുടമയും കൂടെയാണ്.

തൃശൂർ മധുരംചേരിയിൽ പരേതനായ എം.സി ജേക്കബിന്റെയും അന്നമ്മ ജേക്കബിന്റെയും ഇളയ മകനായ തൃശൂർ ജേക്കബ് (ജിജി ജേക്കബ് )ഐ സി പി എഫ് പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

ന്യൂയോർക്ക് എൽമണ്ട് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ സഭാംഗമാണ്. ഭാര്യ: ആൽപ്പാറ എടപ്പാറ കുടുംബാംഗം സോണി ജേക്കബ്.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പാസ്റ്റർ സജി പീച്ചി ജേഷ്ഠ സഹോദരനാണ്.

അമേരിക്കയിലെ ഇന്ത്യക്കാരുടെയിടയിലെ പത്രപ്രവർത്തകരുടെ പ്രമുഖ സംഘടനയാണ് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്.

Advertisement