ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായിയ്ക്ക് ചിക്കാഗോ സമൂഹത്തിൻ്റെ ആദരവ്

ഗാനരചയിതാവ്  പാസ്റ്റർ സാംകുട്ടി മത്തായിയ്ക്ക് ചിക്കാഗോ സമൂഹത്തിൻ്റെ ആദരവ്

ചിക്കാഗോ: പാടിപതിഞ്ഞ അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന നൽകിയ പാസ്റ്റർ സാംകുട്ടി മത്തായിയെ ചിക്കാഗോയിലെ മലയാളി സമൂഹം ആദരിക്കും.

നാം ആരാധനയിൽ ഉപയോഗിക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ അനേക ഗാനങ്ങളുടെ രചയിതാവാണ് പാസ്റ്റർ സാംകുട്ടി മത്തായി.

ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് 6 ന് ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീത ആദരവ് പരിപാടിയിൽ അദ്ദേഹം രചിച്ച ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഹിസ് വോയിസ് ചിക്കാഗോ എന്ന സംഗീത ഗ്രൂപ്പ് സംഗീത പരിപാടികൾ അവതരിപ്പിക്കും. 

വിവരങ്ങൾക്ക്: റോണി - 973 687 5658, കുര്യൻ ഫിലിപ്പ് : 847 912 5578

വാർത്ത: കുര്യൻ ഫിലിപ്പ്

ക്രൈസ്തവ ഗാനരചനയില്‍ ആറുപതിറ്റാണ്ട് പിന്നിട്ട പാസ്റ്റര്‍ മത്തായി സാംകുട്ടിയെക്കുറിച്ച് ടോണി ഡി. ചെവ്വൂക്കാരൻ ഗുഡ്ന്യൂസിൽ എഴുതിയ ന്യൂസ്സ്റ്റോറി വായിക്കാം

താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

https://onlinegoodnews.com/pastor_mathai_samkutty_19_sept_24