ഐ.പി.സി നേതൃത്വ സമ്മേളനം  ജൂലൈ 25 ന് ഒർലാന്റോയിൽ

0
1199
വാർത്ത: നിബു വെള്ളവന്താനം
ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ  നടക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബന്ധിച്ച്  ഐ.പി.സി ലീഡർഷിപ്പ് കോൺഫ്രൻസ് 25 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ 5 വരെ നടക്കും. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ ആതിഥ്യം വഹിക്കുന്ന കോൺഫ്രൻസിൽ നോർത്ത് അമേരിക്കയിലുള്ള വിവിധ റീജിയനുകളിലെ ഭാരവാഹികളും ശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും സംബന്ധിക്കും. 
 
സേവനത്തിനായി രക്ഷിക്കപ്പെട്ട നേത്യത്വം,  സുവിശേഷത്തിനായ് ഒരുമിച്ച്, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സഭകളുടെ ഐക്യത, സുവിശേഷ പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക്, ആധുനിക സാങ്കേതിക വിദ്യകളും സഭാ പ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സ്റ്റഡി വർക്ക്ഷോപ്പുകൾക്ക് പ്രഗത്ഭരയ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോയി ഏബ്രഹാം , പ്രസിഡന്റ് 407 580 6164, പാസ്റ്റർ ബെൻ ജോൺ, സെക്രട്ടറി 803 348 3738
 

LEAVE A REPLY

Please enter your comment!
Please enter your name here