ചിക്കാഗോയിൽ സംയുക്ത ആരാധന
ചിക്കാഗോ: വിവിധ പെന്തെക്കോസ്ത് സഭകളുടെ ഏകീകൃത സംഘടനയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ട്രിനിറ്റി ബൈബിൾ സെമിനാരി ചാപ്പലിൽ സംയുക്ത ആരാധന നടന്നു.
എഫ് പിസിസി കൺവീനർ ഡോക്ടർ വില്ലി ഏബ്രഹാം നേതൃത്വം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ സങ്കീർത്തന ധ്യാനം നടത്തി. ഡോ പി സി മാമൻ ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ അനീഷ് തോമസ്,പാസ്റ്റർ സാം നൈനാൻ എന്നിവർ ദൈവവചനം സംസാരിച്ചു. ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള ടീം മലയാളം പ്രയ്‌സ് ആൻഡ് വർഷിപ്പിനും സിസിഎഫിന്‍റെ കോയർ ഇംഗ്ലീഷ് വർഷിപ്പിനും നേതൃത്വം നൽകി. പാസ്റ്റർമാരായ സാം തോമസ്, സാമുവൽ ചാക്കോ, ഡോക്ടർ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ,പാസ്റ്റർ എംജി ജോൺസൺ, ഡോക്ടർ സജി കെ ലൂക്കോസ് എന്നിവർ പ്രാർത്ഥനകൾക്ക് വിവിധ സമയങ്ങളിൽ നേതൃത്വം നൽകി. അടുത്ത പിസിനാക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് എന്നിവർ പ്രവർത്തങ്ങൾ വിശദികരിച്ചു.
ട്രിനിറ്റി ബൈബിൾ സെമിനാരി ഡയറക്ടർ റെവ ബിൽ യാസിനോ സെമിനാരി നൽകുന്ന പഠന സാധ്യതകളെ കുറിച്ച് സംസാരിച്ചു. സി സി എഫിന് വേണ്ടി ജോയൽ മാത്യു, ചിക്കാഗോ ലേഡീസ് പ്രയർ ഗ്രൂപ്പിന് വേണ്ടി മിനി ജോൺസൻ, റോസമ്മ ചെറിയാൻ, മീഡിയയ്ക്ക് വേണ്ടി കുര്യൻ ഫിലിപ്പ് എന്നിവർ പ്രസ്താവനകൾ നടത്തി.
പാസ്റ്റർ കെ വി എബ്രഹാമിന്റെ ആശിർവാദത്തോടെ സംയുക്ത ആരാധന സമാപിച്ചു. സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പാസ്റ്റർമാരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സെപ്റ്റംബർ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും വൈകിട്ട് ഐപിസി ചിക്കാഗോ ഓഡിറ്റോറിയത്തിൽ സംയുക്ത കൺവെൻഷൻ നടന്നു.
വാർത്ത: കുര്യൻ ഫിലിപ്പ്
Advertisement
Advertisement