ബ്ലെസ് ഡാളസ് 2024: ജൂലായ് 26, 27 തിയതികളിൽ
ഡാളസ്: ബ്ലെസ് ഡാളസ് 2024 എന്ന പേരിൽ ജൂലായ് 26, 27 തീയതികളിൽ ഡാളസിലുള്ള ശാരോൻ മെസ്‌ക്വിറ്റ് ഇവന്റ് സെന്ററിൽ വൈകിട്ട് 6 ന് ആത്മീയ സംഗമം നടക്കും. പാസ്റ്റർ ഫെയ്ത്ത്സൻ (റാന്നി), പാസ്റ്റർ ഗോഡ്ലി ചെറിയാൻ(യു.കെ) എന്നിവർ പ്രസംഗിക്കും. ഇമ്മനുവേൽ കെ.ബി, പാസ്റ്റർ ജോസ് മേമന, പാസ്റ്റർ ബോബി ഇടപ്പാറ, രമ്യാ സാറാ ജേക്കബ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. യാഹ്‌വേ ബാന്റ് ഓർക്കസ്ട്രാ ഒരുക്കും.