ട്രംപിനെതിരെ ആക്രമണം

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമം നടന്നു. വേദിയിൽ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടൻ മാറ്റി ട്രംപ് സുരക്ഷിതനെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. ട്രംപിൻ്റെ വലത് ചെവിക്കാണ് പരുക്കേറ്റത്. റാലിയിൽ പങ്കെടുത്ത രണ്ടുപേർ ആക്രമണത്തിൽ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
.