പാസ്റ്റർ സി.വി. ആൻഡ്രൂസിൻ്റെ ബൈബിൾപഠന വെബ്സൈറ്റിന് തുടക്കമായി

പാസ്റ്റർ സി.വി. ആൻഡ്രൂസിൻ്റെ ബൈബിൾപഠന വെബ്സൈറ്റിന് തുടക്കമായി

ലക്ഷ്യമില്ലാതെ നടന്നുനീങ്ങുന്ന മനുഷ്യർക്ക് കണ്ട് പഠിക്കാൻ ഒരു കൊച്ചു മനുഷ്യനുണ്ട്. സദാ സമയവും പ്രവർത്തന നിരതൻ. ഓടിനടക്കുകയാണ്. വർദ്ധക്യത്തെ തോൽപ്പിച്ചു കൊണ്ടാണ് ഈ ചടുലമായ ജീവിതം. ഈ ദൈവമനുഷ്യനോടൊപ്പം ഓടിയെത്താൻ യുവാക്കൾ പോലും ഇത്തിരി ബുദ്ധിമുട്ടേണ്ടിവരും. അതാണ് പാസ്റ്റർ സി.വി. ആൻഡ്രൂസ് എന്ന സുവിശേഷ യോദ്ധാവ്.

ഈ കർമ്മകുശലതയാണ് കാൽ നൂറ്റാണ്ട് കൊണ്ട് അദ്ദേഹം അറ്റ്ലാൻ്റാ ദൈവസഭയെ അതിൻ്റെ പാരമ്യത്തിൽ എത്തിച്ചത്. സഭയെ ഭദ്രമായി പാസ്റ്റർ എബി മാമ്മൻ്റെ കൈകളിൽ ഏൽപ്പിച്ചിട്ട് മുഴുവൻ സമയവും ആധികാരികമായി ബൈബിൾ പഠനത്തിലേക്ക് തിരിഞ്ഞു.

കൊറോണ വൈറസ് ഉറഞ്ഞുതുള്ളിയ കാലത്തും പാസ്റ്റർ ആൻഡ്രൂസ് വെറുതെ ഇരുന്ന് സമയം പാഴാക്കിയില്ല. ആധുനിക നെറ്റ് സംവിധാനത്താൽ ശ്രോതാക്കളെ സംഘടിപ്പിച്ച് വെറുതെ ഇരിക്കാതെ ബൈബിൾ പഠിപ്പിച്ചു. മറ്റുള്ളവരെക്കൊണ്ടും പഠിപ്പിച്ചു. ജനത്തെ ഭയപ്പെടുത്തി താണ്ഡവമാടിക്കൊണ്ടിരുന്ന കൊവിഡിൻ്റെ ചെയ്തികളെ വചനം കൊണ്ട് പ്രതിരോധിച്ചു സി.വി. ആൻഡ്രൂസ്.

അന്നത്തെ അനുഭവങ്ങളെയും സ്വയം ആർജ്ജിച്ചെടുത്ത ബൈബിൾ വിജ്ഞാനത്തെയും പ്രഭാഷണങ്ങളാക്കി ഇന്ന് പുറത്തിറക്കിയിരിക്കയാണ് അദ്ദേഹം. ഉൽപ്പത്തിയിൽ നിന്ന് തുടങ്ങിയിരിക്കയാണ് ഈ പ്രഭാഷണ പരമ്പര. വെളിപ്പാടിൽ അവസാനിക്കും.

ലളിതമായ ഭാഷ. ഓരോ വേദഭാഗങ്ങൾക്കും വ്യക്തമായ വ്യാഖ്യാനം. നല്ല ഭാഷാ ശൈലി. ഈ വെബ്സൈറ്റ് ശ്രവിക്കുന്നവർക്ക് ബൈബിൾ ചരിത്രം ഹൃദിസ്ഥമാക്കാം. തുടർമാനമായി അറ്റൻ്റ് ചെയ്യുന്നവർക്ക് ദൈവവചനത്തെ കുറിച്ച് ആഴമേറിയ അറിവും ലഭിക്കും. 30 മിനിറ്റ് മാത്രമേ ഈ പഠനത്തിന് ദൈർഘ്യമുള്ളു.

ഉൽപ്പത്തി മുതൽ വെളിപ്പാട് വരെ നീണ്ടുപോകുന്ന ഈ പഠന പരമ്പരയിൽ ഏവർക്കും പങ്കാളികളാകാം.

https://www.cvandrewsbible.com

Email: cvandrews50@yahoo.com

Phone: +1 678 472 4224

Address: Pastor C. V. Andrews

P. O. Box – 464905

Lawrenceville, GA 30042

Advertisement