റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക: ഡാളസ് ചാപ്റ്റർ സമ്മേളനം ഒക്ടോബർ 26 ന്

റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക: ഡാളസ് ചാപ്റ്റർ സമ്മേളനം ഒക്ടോബർ 26 ന്

ഡാളസ്: കേരളാ പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6.30-ന് ഐപിസി ഹെബ്രോൻ, ഡാളസിൽ നടക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥിയായിരിക്കും.

വടക്കേ അമേരിക്കയിൽ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി  പെന്തെക്കോസ്ത് വിശ്വാസികളുടെ ഇടയിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തെക്കോസ്ത്  റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ  വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവർത്തനമേഖലയിൽ വളരെ സജീവമായ ഡാളസ് ചാപ്റ്റർ, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ മാദ്ധ്യമ സെമിനാർ ഏറെ ശ്രദ്ധ നേടിയിരുന്നു.

തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), രാജു തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ്‌ പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കുന്നു. 

വാർത്ത: രാജു തരകൻ