പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയ: വാർഷിക കൺവൻഷനും സംയുക്താരാധനയും സെപ്. 20 മുതൽ

പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയ:  വാർഷിക കൺവൻഷനും സംയുക്താരാധനയും സെപ്. 20 മുതൽ

പെൻസിൽവാനിയ : പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ വാർഷിക കൺവൻഷനും സംയുക്താരാധനയും സെപ്. 20 മുതൽ 22 വരെ പിസിപി ചർച്ചിൽ നടക്കും.

പാസ്റ്റർമാരായ ലെവി ചെറിയാൻ , ഫെയ്ത്ത് ബ്ലെസൻ , സിസ്റ്റർ നിസി ജോനാഥൻ എന്നിവർ പ്രസംഗിക്കും.

ശനിയാഴ്ച വൈകിട്ട് 4 ന് സഹോദരി സമ്മേളനവും ശനിയും ഞായറും ഇംഗ്ലീഷ് സർവീസും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പാസ്റ്റർ റോബി മാത്യു (കൺവീനർ) , പാസ്റ്റർ ജോർജ് മാത്യു (സെക്രട്ടറി) എന്നിവർ നേതൃത്വം നല്കും.