പാസ്റ്റർ ഷിബു തോമസിന് ഡോക്ടറേറ്റ്
ഒക്കലഹോമ: പ്രശസ്ത കൺവൻഷൻ പ്രസംഗകനും ഒക്കലഹോമ ഐപിസി ഹെബ്രോൺ സഭയുടെ സീനിയർ പാസ്റ്ററും ഐപിസി മിഡ് വെസ്റ്റ് റീജിയൻ പ്രസിഡണ്ടുമായ റവ. ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min) ലഭിച്ചത്.
അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി സി തോമസ് അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച പാസ്റ്റർ ഷിബു തോമസ് തന്റെ എൻജിനീയറിങ് വിദ്യാഭ്യാസ അനന്തരം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്തു. ദീർഘ വർഷങ്ങളായി അമേരിക്കയിലെ വിവിധ സഭകളിൽ സഭാ ശുശ്രൂഷകനായും ലോകമെങ്ങുമുള്ള മലയാളി പെന്തെകോസ്തു സമൂഹത്തിൽ പ്രഭാഷകനായും ശുശ്രൂഷ ചെയ്തു വരുന്നു
ഭാര്യ: രേഷ്മ, മക്കൾ: ജോഷ്വാ, ജെസ്വിൻ, ജോയൽ.
Advertisement