ഐപിസി ഷാലോം ചിക്കാഗോ ദശാബ്ദി നിറവിൽ

ഐപിസി ഷാലോം ചിക്കാഗോ ദശാബ്ദി നിറവിൽ

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ഐപിസി ഷാലോം സഭ പ്രവർത്തനമാരംഭിച്ചിട്ട് 10 വർഷം പൂർത്തിയാക്കുന്നതിന്റെ സ്തോത്ര ശുശ്രൂഷ സമ്മേളനം ഒക്ടോ.20 ന് സഭായോഗാനന്തരം നടന്നു. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി.സി കുര്യാക്കോസിന്റെ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ജേക്കബ് സാമുവൽ സ്വാഗതം പറഞ്ഞു. സാമുവൽ ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. കഴിഞ്ഞ 10 വർഷത്തെ സഭാ ചരിത്രം ജോർജ് ജോൺ അവതരിപ്പിച്ചു. അബിഗയിൽ ജോർജ് തയ്യാറാക്കിയ സഭയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററിയും സൺഡേസ്കൂൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന മാസികയും മീറ്റിംഗിൽ പ്രദർശിപ്പിച്ചു. സഹ ശുശ്രൂഷകന്മാരായ പാസ്റ്റര്‍ സിസിൽ കോശി,പാസ്റ്റർ തോമസ് കുര്യൻ,പാസ്റ്റർ ഷാജി വർഗീസ്, പാസ്റ്റർ മാത്യു ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.

 മലയാളം കൊയർ, മലയാളം യൂത്ത് കൊയർ,ഇംഗ്ലീഷ് കൊയർ, ഇംഗ്ലീഷ് ജൂനിയർ കൊയർ എന്നിവർ വിവിധ സമയങ്ങളിലായി ഗാനങ്ങൾ ആലപിച്ചു.

 ജോജോ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ മാത്യൂസ് ഫിലിപ്പിന്റെ ആശിർവാദത്തോടെ സമ്മേളനം സമാപിച്ചു.

Advertisement