ഗോസ്പൽ ഫെസ്റ്റിനു അനുഗ്രഹ സമാപ്തി

0
930

ഷാർജ: ഐ.പി.സി  ഗോസ്പൽ സെന്ററിന്റ പത്താമതു വാർഷീക കൺവൻഷൻ ഗോസപൽ ഫെസ്റ്റിനു അനുഗ്രഹ സമാപ്തി. ജൂൺ 25,26 തിയതികളിൽ വർഷിപ്പ്‌ സെന്ററിൽ നടന്ന  യോഗത്തിൽ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രസംഗകനായിരുന്നു. ചർച്ച്‌ ക്വയർ ആരാധക്കു നേതൃത്വംനൽകി. 
ഗോസ്പൽ സെന്റർ സഭാസ്ഥപനത്തിൽ മുന്നിൽ നിന്നു അധ്വാനിച്ചവരെ ഓർക്കുകയും പി കെ ഉമ്മൻ (മോൻസി) നു മൊമെന്റം നൽകി ആദരിക്കുകയും ചെയ്തു..  പാസ്റ്റർ സൈമൺ ചാക്കോ എഴുതി ഈണം നൽകിയ യേശുവിൻ രക്തത്തിൻ തണൽ എന്ന സീഡി പ്രകാശനവും സഭാ. സ്മരണിക    പ്രകാശനവും നടന്നു.

പാസ്റ്റർ രാജൻ ഏബ്രഹാം, റവ. ഡോ.കെ ഓ മാത്യു, പാസ്റ്റർ. റോയി ജോർജ്, പാസ്റ്റർ അലക്സ്‌ ഏബ്രഹാം, പാസ്റ്റർ. ദിലു ജോൺ , സുവി.ഷിബിൻ മാത്യു, ഷിബു മുളംകാട്ടിൽ എന്നിവർ
വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു.
പാസ്റ്റർ സൈമൺ ചാക്കോയും സഭയും നേതൃത്വം നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here