പാസ്റ്റർ വി.വൈ. തോമസിന്റെ സംസ്കാരം ഫെബ്രു. 6 ന് കൊട്ടാരക്കരയിൽ

പാസ്റ്റർ വി.വൈ. തോമസിന്റെ സംസ്കാരം ഫെബ്രു. 6 ന് കൊട്ടാരക്കരയിൽ

കുണ്ടറ: ഐപിസി കുണ്ടറ സെന്റർ ശുശ്രൂഷകനും ഐപിസി കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റുമായ പാസ്റ്റർ വി.വൈ.തോമസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ വി.വൈ. തോമസ് ഐപിസി കണ്ണൂർ സെന്റർ മുൻ ശുശ്രൂഷകനായിരുന്നു.

സംസ്ക്കാരം ഫെബ്രു. 6 ന് നടക്കും. രാവിലെ 7 മുതൽ ഭവനത്തിൽ പൊതുദർശനവും തുടർന്ന് രാവിലെ 9 ന്  ഐപിസി കൊട്ടാരക്കര ബേർശേബ സഭയിൽ ശുശ്രൂഷ നടത്തി ഉച്ചക്ക് 12.30 ന് ഐപിസി ബേർശേബ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : റാന്നി വാലുപറമ്പിൽ കുടുബാംഗം പരേതയായ റെയ്ച്ചൽ തോമസ്. മക്കൾ : പാസ്റ്റർ വി. ടി. ജെയിംസ് (ഐ. പി. സി കുണ്ടറ), മേഴ്‌സി, എൽസി. മരുമക്കൾ : ഷെറിൻ, ജേക്കബ് ജോൺ, അനിൽ ജോയി (കുവൈറ്റ്).

Advertisement