നിലമ്പൂർ: എടക്കര മുത്തേടം വട്ടപ്പാടം റൂട്ടിൽ കോടാകേരിൽ ഗ്രൗണ്ടിൽ ഏപ്രിൽ 15 ഇന്ന് മുതൽ 17 ബുധൻ വരെ വട്ടപ്പാടം ക്രൂസേഡ് നടക്കും. നിലമ്പൂർ യു പി എഫ് പ്രസിഡന്റ് പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന ക്രൂസേഡിൽ പാസ്റ്റർമാരായ ടി.ജെ. ശാമുവേൽ , പി.സി.ചെറിയാൻ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. 16, 17 രാവിലെ 10 മുതൽ 1 വരെ വട്ടപ്പാടം എ ജി ചർച്ച് ഹാളിൽ പൊതുയോഗം നടക്കും. പാസ്റ്റർ ജോമോൻ കുമളി പ്രസംഗിക്കും. ഇമ്മാനുവൽ ഹെൻട്രി ,ഭക്തവത്സലൻ, പോൾസൺ കണ്ണൂർ, ശ്രുതി എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോസ് പൂമല ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി നിലമ്പൂർ, സാം കെ.തോമസ്, ദിനേശ് എന്നിവർ ക്രൂസേഡിന് നേതൃത്വം നൽകും.