ട്രാൻസ്ഫോമേഴ്‌സ് വിബിഎസ് തീം 'റോയൽ മിഷൻ' റിലീസ് ചെയ്തു

ട്രാൻസ്ഫോമേഴ്‌സ് വിബിഎസിന്റെ ഏറ്റവും പുതിയ തീം റോയൽ മിഷൻ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഫാമിലി സെമിനാറിലാണ് പാസ്റ്റർ പ്രിൻസ് തോമസ് റാന്നി റിലീസ് ചെയ്തത്.
മഹാരാജാവിന്റെ ദൗത്യം ചെറുപ്രായത്തിൽത്തന്നെ സ്വന്തജീവിതത്തിലൂടെ പ്രായോഗികമാക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതാണ് ഈ പാഠ്യപദ്ധതി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ട്രെയിനിംഗുകളും തുടർന്ന് വിബിഎസുകളും നടക്കും.
പുതുതലമുറയ്ക്ക് ശരിയായ ജീവിത ദർശനം പകരുന്നതിനുള്ള ട്രാൻസ്ഫോമേഴ്സിന്റെ ശുശ്രുഷയാണ് "വിഷൻ ബിൽഡിങ്ങ് സ്‌കൂൾ"(വിബിഎസ്). 3 മുതൽ 5 ദിവസത്തേക്ക് സഭകളിൽ നടത്തുന്ന വിബിഎസ് മധ്യവേനലവധിക്കാലത്തു കുട്ടികൾക്ക് ദൈവസാന്നിധ്യത്തിന്റെ ആഘോഷമായി മാറുന്നു. ആക്‌ഷൻ ഗാനങ്ങൾ, കഥകൾ, ഗെയിമുകൾ, ഒബ്ജക്റ്റ് ലെസ്സൺ, മൂവി, ക്രാഫ്റ്റ് തുടങ്ങി പപ്പറ്റ്, മാജിക് ഇങ്ങനെയെല്ലാം ഈ വിബിഎസിലുണ്ട്. മലയാളം, ഇംഗ്ലീഷ് കൂടാതെ ഹിന്ദി ഭാഷയിലും നടത്താവുന്ന വിബിഎസിന്റെ മെറ്റീരിയൽസ് ഓൺലൈനിൽ ലഭ്യമാണ് . ചുരുങ്ങിയ ചിലവിൽ കുറച്ചു കുട്ടികൾക്ക് വേണ്ടിപോലും നടത്താവുന്ന വിബിഎസ് എന്ന നിലയിൽ ലോക്കൽ സഭകൾക്ക് ട്രാൻസ്ഫോമേഴ്‌സ് വിബിഎസ് പ്രിയങ്കരമാണിന്ന്. ആദ്യം ബുക്ക് ചെയ്യുന്ന 50 വിബിഎസുകൾക്കു അതിൽ പങ്കെടുക്കുന്ന 100 കുട്ടികൾക്കുള്ള ചെറു സമ്മാനവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇന്ത്യയിലുടനീളം അംഗങ്ങളുള്ള ട്രാൻസ്ഫോമേഴ്‌സ് ടീം പ്രതിഫലേച്ഛ കൂടാതെ കുട്ടികളെയും ടീൻസിനെയും രൂപാന്തരനുഭവത്തിലേക്കു നയിക്കുന്നത് ജീവിത ദർശനമായി കാണുന്നു. സഭകളിൽ വിബിഎസ് സംഘടിപ്പിക്കുന്നതിനും, ട്രെയിനിംഗുകളിൽ പങ്കെടുത്തു ടീമിന്റെ ഭാഗമാകുന്നതിനും : 907 2222 115 .