ഉണർവു സൃഷ്ടിക്കേണ്ടതല്ല; സംഭവിക്കേണ്ടതാണ്

ഉണർവു സൃഷ്ടിക്കേണ്ടതല്ല;  സംഭവിക്കേണ്ടതാണ്

മോൻസി മാമ്മൻ തിരുവനന്തപുരം

ശബ്ദഗംഭീരമായ  വാദ്യോപകരണങ്ങളുടെ താളകമ്പടിയില്ല; പേരും പ്രശസ്തിയുമുള്ള പ്രസംഗകരില്ല;  കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമോ, സ്‌മോക്കിങ് യന്ത്രങ്ങളോ ഇല്ല. നിശാക്ലബ്ബുകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന അരണ്ടതും, മഞ്ഞ വെളിച്ചങ്ങളോയില്ല. പേരെടുത്തു വിളിച്ചുള്ള പ്രവചനങ്ങൾ ഇല്ല. ഉണർവിന്റെ പേരിൽ പോസ്റ്ററുകളോ  പ്ലാൻ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രാർത്ഥന കൂട്ടങ്ങളുമില്ല. 

 ദിവസങ്ങൾക്ക് മുൻപ് ആസ്ബറി യൂണിവേഴ്സിറ്റിയിലെ സെമിനാരിയിലെ പതിവ് ചാപ്പലിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രാർത്ഥനക്കായി കൂടിവന്നപ്പോൾ, പരിശുദ്ധാത്മാവ് വരുത്തിയ പാപബോധത്തിൽ നിന്നും അനുതാപത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഉണർവ്  ആസ്ബറി യൂണിവേഴ്സിറ്റിയിൽ നിലക്കാത്ത പ്രവാഹമായി തുടരുകയാണ്.

ഇവിടെ ആയിരങ്ങൾ ദൈവസ്പർശം അനുഭവിക്കുന്നു.

ഉണർവ് സൃഷ്ടിച്ച് എടുക്കേണ്ട ഒന്നല്ല.   അതൊരു അനുഭവമാണ്. ആ അനുഭവം രൂപാന്തരത്തിലേക്കു വഴി തെളിയിക്കുന്നു. ഇന്നിന്റെ കാലഘട്ടത്തിൽ നമുക്കു ഉണർവ് ആവശ്യമാണ്. കാരണം, നമ്മൾ ഈ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയും വരും വർഷങ്ങളിൽ നാം സഞ്ചരിക്കേണ്ട വഴികളിൽ ദൈവം നമ്മെ സന്ദർശിച്ചതിന് ദൈവത്തിന് നന്ദി പറയുകയും ചെയ്യും.

 ദൈവ കൃപയുടെ പ്രവൃത്തി അനുഭവിക്കേണ്ടത്  അരണ്ട വെളിച്ചങ്ങൾക്കിടയിൽ ഉയരുന്ന ശബ്ദങ്ങളിലല്ല, മറിച്ച്  ഉണർവിലൂടെ ഉണ്ടാകുന്ന രൂപാന്തരമുള്ള ജീവിതത്തിലൂടെയാണ്.

അത്ഭൂതപൂർവമായ ഉത്കണ്ഠയുള്ള ഒരു തലമുറയ്ക്ക് ദൈവനിയന്ത്രിതമായ ഒരു ജീവിത ശൈലി രൂപപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.  അതിനൊരു  ദൈവീക ഇടപെടൽ ഉണ്ടായേ മതിയാകു. അതാണ് ഉണർവുകളിൽ സംഭവിക്കേണ്ടത്. 

 ഏകാന്തതയുടെ ഒറ്റപെടലുകളിൽ മനസിന്റെ താളം തെറ്റിയവർ, പകർച്ചവ്യാധികൾക്കിടയിൽ തകർന്നുപോയ ഒരു സമൂഹത്തെ ഒരു തലമുറയെ പുനഃസ്ഥാപിക്കാൻ, വിഷാദരോഗത്താൽ അടയാളപ്പെടുത്തിയ ഒരു തലമുറയ്ക്ക് ആധികാരികമായ ഒരു പ്രതീക്ഷ നൽകാൻ, സഭകളിൽ ഉണ്ടായ അധികാര ദുർവിനിയോഗത്തിൽ ആഴത്തിൽ മുറിവേറ്റ ഒരു തലമുറയ്ക്ക് അധികാരവുമായുള്ള ബന്ധത്തിൽ സംരക്ഷണ വിനയത്തിന് ഊന്നൽ നൽകുന്ന ഒരു നേതൃത്വം ഉണ്ടാകാൻ, ഡിജിറ്റൽ നിയന്ത്രണത്തിലുള്ള യുഗത്തിൽ ദൈവീക ആരാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുവാൻ 

യുവാക്കൾക്ക് അർഥവത്തായ വിധത്തിൽ ദൈവം വ്യക്തിപരമായി അവരെ കണ്ടുമുട്ടുന്നത് പോലെയുള്ള കൂടിക്കാഴ്ചകൾ ഉണ്ടാകുവാൻ എന്റെ തലമുറ മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി മാറി ഒരു ദൈവീക നിയോഗത്താൽ അയക്കപെടുന്ന ഒരു തലമുറയായി മാറ്റപെടുവാൻ നമുക്കും പ്രാർത്ഥിക്കാം ഒരു ഉണർവിനായി. 

 അതിനാൽ ഈ തലമുറയിൽ നമ്മുടെ ദേശത്തും ഒരു ഉണർവിനായി  പ്രാർത്ഥിക്കാം.

ഉണർവിന്റെ സവിശേഷതകൾ പഴയ പുനരുജ്ജീവനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.   ഉണർവുകൾ അടയാളങ്ങളോ അത്ഭുതങ്ങളോ തീക്ഷ്ണമായ മധ്യസ്ഥതയോ സ്വതസിദ്ധമായ ഭാഷകളോ കരിസ്മാറ്റിക് ഭൗതികതകളോ ആയി മാത്രം അടയാളപെടുത്തേണ്ടത് അല്ല.  സമഗ്രമായ ദൈവീക സമാധാനത്തിന്റെ ആവിഷ്കാരം ജനങ്ങൾ അനുഭവിക്കണം. ദൈവത്മാവിന്റെ സുരക്ഷിതത്വത്തിലൂടെ നാളെയെകുറിച്ച് ഉത്കണ്ഠയില്ലാതെ ജീവിക്കാൻ ഉള്ള ധൈര്യം അനുഭവിക്കാനും ദൈവസാന്നിധ്യത്തിൽ ജീവിതം കെട്ടിപെടുക്കുവാനും ദൈവ കൃപയാൽ നയിക്കപ്പെടുന്ന ജീവിതങ്ങൾ പണിയപ്പെടുവാനും കഴിയണം. 

ദൈവീക അധികാരത്തിന്റെ പ്രതിഫലനം , അമൂല്യമായ ആരാധനയിലൂടെയുള്ള ജീവിത വിശുദ്ധി എന്നിവയാൽ ഉണർവ് നമ്മളിൽ അടയാളപ്പെടുത്തുവാൻ കഴിയണം. അങ്ങനെയുള്ള സമൂലമായ മാറ്റങ്ങൾ കൊണ്ട് വരുവാൻ ഒരു ദൈവീക ഇടപെടലുകൾക്ക് കഴിയും, അത് ഇന്നലകളുടെ ഉണർവിന്റെ ചരിത്രങ്ങളിൽ സുവർണ്ണലിപികളാൽ എഴുതപെട്ടിട്ടുള്ളതാണ്. ഉണർവിന്റെ കാറ്റുകൾ കഴിഞ്ഞകാലങ്ങളിൽ രാജ്യങ്ങളുടെമേൽ വീശിയപ്പോൾ വന്ന സമൂലമായ മാറ്റം വായിക്കുകയും മനസിലാക്കുകയും ചെയ്തിട്ടുള്ളവരായാ നമുക്കും പ്രാർത്ഥിക്കാം ഒരു ഉണർവിനായി. 

"പഴയ തുരുത്തിയിൽ ആരും പുതിയ വീഞ്ഞ് ഒഴിക്കാറില്ല”  യേശുവിന്റെ വാക്കുകൾ ധ്യാനിക്കുന്നത് പ്രധാനമാണ്.  അല്ലെങ്കിൽ, പുതിയ വീഞ്ഞ് തുരുത്തികൾ പൊട്ടിക്കും;  വീഞ്ഞു തീർന്നുപോകും, ​​തുരുത്തികൾ നശിച്ചുപോകും.  ആയതിനാൽ , പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ തന്നെ പകരപ്പെടണം.

Advertisement