“അവൾ ശരിക്കുമൊരു മാലാഖയാണ്”; വൈറലായി നേഴ്സ് റിൻസിയെകുറിച്ചുള്ള പോസ്റ്റ് 

“അവൾ ശരിക്കുമൊരു മാലാഖയാണ്”; വൈറലായി നേഴ്സ് റിൻസിയെകുറിച്ചുള്ള പോസ്റ്റ് 
റിൻസി അലക്സ്

പാസ്റ്റർ ബിജു ജോൺ ബാംഗ്ലൂർ

റിൻസി അലക്സ് “അവൾ ശരിക്കുമൊരു മാലാഖയാണ്”, ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഷിഫ്റ്റ് നോക്കാതെ കൂടെനിന്ന് സമയം നോക്കാതെ അദ്ധ്വാനിച്ച ബെഡ്ഫോർഡ് ആശുപത്രിയിലെ നഴ്സാണ് റിൻസി. അവരെ കുറിച്ച് കുഞ്ഞിൻ്റെ അമ്മ ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റാണ് വൈറലായത്.

ഹോസ്പിറ്റലിൽ അഡ്മിറ്റായ കുഞ്ഞിന്റെ അമ്മയുടെ ഹൃദയസ്പർശിയായ കുറിപ്പ് ബെഡ്ഫോർഡ് ഹോസ്പിറ്റലിലെ അധികാരികൾ അവരുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ പോസ്റ്റ്‌ ചെയ്തത് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.

നൂറുകണക്കിന് ആളുകളുടെ അഭിനന്ദന പ്രവാഹമാണിപ്പോൾ . കുഞ്ഞിന്റെ അമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്‌ ഇപ്രകാരമായിരുന്നു.

"അവൾ ശരിക്കും മാലാഖ ആണ്. അമ്മയായ എന്റെ ഹൃദയത്തിൽ നിന്നും നന്ദി . കാരണം യാതൊരു ഇടവേളകളും എടുക്കാതെ അവളുടെ ഷിപ്റ്റ് പോലും നോക്കാതെ മുഴുസമയവും ജീവിതത്തിലേക്ക് എന്റെ കുഞ്ഞിനെ കൊണ്ടുവരുവാൻ സത്യസന്ധമായി അവൾ പ്രവർത്തിച്ചു. അവൾക്ക് കോടികോടി നന്ദി. അവളുടെ പ്രവർത്തി അഭിമാനമാണ്." 

ഈ പോസ്റ്റ്‌ ബെഡ്ഫോഡിൽ സമൂഹമാധ്യമത്തിൽ വേഗം വൈറൽ ആവുകയായിരുന്നു. ഹോസ്പിറ്റലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. 

"നന്ദി പറയുവാൻ വാക്കുകളില്ല റിൻസി ഞങ്ങളുടെ സമൂഹത്തിന്റ അഭിമാനമാണ് അവളുടെ അധ്വാനത്തെ ഞങ്ങൾ വിലമതിക്കുന്നു, നന്ദി പറയുന്നു ‘. ദൈവകരങ്ങളിൽ ധാരാളം മാലാഖാമാർ ഇപ്രകാരം ഉപയോഗിക്കപെടുന്നുണ്ട്. ലോകം മുഴുവനുമുള്ള നഴ്സ് സമൂഹത്തിനു റിൻസി ഒരഭിമാനമാണ്."

ന്യൂഡൽഹി കാക്കട്ട് പരേതനായ കെ.സി. അലക്സാണ്ടർ – ലിസി ദമ്പതികളുടെ മകളാണ്. റിൻസി. സാക്കേത് എബനേസർ ഇൻ്റർനാഷണൽ പെന്തക്കോസ്തു സഭാംഗവുമാണ്. ഭർത്താവ് ഷൈജു ഫിലിപ്പോസ്, മകൾ ഐറിൻ

Advertisement

Advertisement