പെന്തെക്കോസ്ത് ഐക്യമാണ് ഗുഡ്‌ന്യൂസിന്റെ പ്രധാന ലക്ഷ്യം: സജി മത്തായി കാതേട്ട്

പെന്തെക്കോസ്ത് ഐക്യമാണ് ഗുഡ്‌ന്യൂസിന്റെ പ്രധാന ലക്ഷ്യം: സജി മത്തായി കാതേട്ട്

പെന്തെക്കോസ്ത് ഐക്യമാണ് ഗുഡ്‌ന്യൂസിന്റെ പ്രധാന ലക്ഷ്യം: സജി മത്തായി കാതേട്ട്

വയനാട് ജില്ലാ ഗുഡ്‌ന്യൂസ് പ്രതിനിധി സമ്മേളനം സമാപിച്ചു 

വയനാട്: ഐക്യമാണ് ഗുഡ്‌ന്യൂസിന്റെ പ്രധാന ലക്ഷ്യമെന്നും കഴിഞ്ഞ അര നൂറ്റാണ്ടോളമായി പെന്തെക്കോസ്ത് സമൂഹത്തിനെ ഒരുമിച്ച് നിർത്താൻ ഗുഡ്‌ന്യൂസ് നൽകിയ സംഭാവനകൾ ആർക്കും അവഗണിക്കാൻ കഴിയില്ലെന്നും എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് പറഞ്ഞു. വയനാട് ജില്ലാ  പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളീ പെന്തെക്കോസ്ത് സമൂഹത്തിനു നിരവധി മാധ്യമ പ്രവർത്തകരെ സംഭാവന ചെയ്ത ഗുഡ്‌ന്യൂസിനു സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും പ്രാധാന്യതയും അദ്ദേഹം വിവരിച്ചു.  മാധ്യമ പ്രവർത്തനത്തിന്റെ ആവശ്യകതയും, പത്രപ്രവർത്തകന്റെ ഉത്തരവാദിത്വവും വിവരിച്ച അദ്ദേഹത്തിന്റെ പ്രസംഗം പ്രതിനിധികൾക്ക് ഊർജ്ജം പകരുന്നതായിരുന്നു. വയനാട് ജില്ലാ സീനിയർ കോ-ഓർഡിനേറ്റർ വി.ഡി. ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ പാസ്റ്റർ ജോബി ഇ.ടി സ്വാഗത പ്രസംഗം നടത്തി. 

ജില്ലയിലെ മുൻകാല പ്രവർത്തനങ്ങളും, ഗുഡ്‌ന്യൂസ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകതയും പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബ് വിവരിച്ചു.

ഗുഡ്‌ന്യൂസിന്റെ വിവിധ പ്രവർത്തന മേഖലകളായ വാരിക, ചാരിറ്റബിൾ സൊസൈറ്റി, ഓൺലൈൻ ഗുഡ്‌ന്യൂസ്, ലൈവ് പ്രവർത്തങ്ങളെക്കുറിച്ച് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം സംസാരിച്ചു.

ജില്ലയിലെ തുടർന്നുള്ള പ്രവർത്തങ്ങളെ കുറിച്ച് നടന്ന ചർച്ചയിൽ പ്രതിനിധികളായ റോബിൻ പി.എസ്, ജോസ് സി.എം, സുഭാഷ് മാനന്തവാടി, സജേഷ് സണ്ണി കൽപ്പറ്റ, ബിനോയ് കുര്യൻ, ജിത്തു ബത്തേരി, ബിജു മൈലംപാടി എന്നിവർ സംസാരിച്ചു.

സമ്മേളന ദൃശ്യങ്ങൾ 

Advertisements