ഉള്ളുലഞ്ഞ വയനാടിന് കൈത്താങ്ങായി ഗുഡ്ന്യൂസും; പുനരധിവാസ പദ്ധതികൾ നടപ്പിലാക്കും 

ഉള്ളുലഞ്ഞ വയനാടിന് കൈത്താങ്ങായി ഗുഡ്ന്യൂസും; പുനരധിവാസ പദ്ധതികൾ നടപ്പിലാക്കും 

കോട്ടയം: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ വയനാട്ടിലെ ഹൃദയം തകർന്നു തേങ്ങുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാൻ പെന്തെക്കോസ്തിൻ്റെ മുഖമുദ്രയായ ഗുഡ്ന്യൂസ് സഹായഹസ്തം നീട്ടുന്നതിനും തുടർസഹായ പദ്ധതികളും ആവിഷ്കരിക്കുന്നതിനും മുന്നിട്ടിറങ്ങുകയാണ്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വയനാട് ജില്ലയ്ക്ക് വേണ്ടിയിലുള്ള ഗുഡ്‌ന്യൂസ് പ്രാർത്ഥന സംഗമത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു.  

ഗവൺമെൻ്റ് അനുവദിക്കുന്ന ഇടങ്ങളിൽ  ഭവന നിർമ്മാണം, വിദ്യാർത്ഥികളുടെ തുടർപഠനത്തിനു ആവശ്യമായ സൗകര്യങ്ങളും പഠന കളരികളും ഒരുക്കൽ, തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ചെറുകിട തൊഴിൽ പദ്ധതികൾ, എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുകളും നല്കൽ തുടങ്ങിയ ഉദ്യമങ്ങൾക്കാണ് പദ്ധതികൾ തയ്യാറാക്കുന്നത്. നാലര പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ഗുഡ്‌ന്യൂസ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ ആശ്വാസമായിരുന്നു. 

തകർന്നടിഞ്ഞ ഗ്രാമത്തിന്റെ പുനരധിവാസത്തിനു കൈത്താങ്ങാകാൻ ഇതിനോടകം പല വ്യക്തികളും, സഭകളും, സംഘടനകളും ഗുഡ്‌ന്യൂസിനെ സമീപിച്ചിട്ടുണ്ട്. ഈ പുനരധിവാസ പദ്ധതികൾക്ക് പങ്കുചേരണമെന്ന് എല്ലാ സുമനസുകയോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. (തുടർന്നുള്ള ദിവസങ്ങളിൽ സഹായ ഹസ്തങ്ങൾ നീട്ടുന്നവരുടെ  വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്)

കൂടുതൽ വിവരങ്ങൾക്ക്
സജി മത്തായി കാതേട്ട്: +91 94473 72726, 
സന്ദീപ് വിളമ്പുകണ്ടം: +91 99619 40485

മിഡിൽ ഈസ്റ്റ്
കുര്യൻ മാത്യു: +966 54 581 9929 (സൗദി അറേബ്യ), 
ഷിബു മുള്ളംകാട്ടിൽ : +971 50 354 0676 (യുഎഇ), 
ആന്റണി പെരേര കുവൈറ്റ്: +965 9001 8998 (കുവൈറ്റ്)

യു.എസ്.എ 

ഫിന്നി മാത്യു ഒക്കലഹോമ: +1(405)9214305 , വെസ്ലി മാത്യു, ഡാളസ്:+1 214 929 7614 , 
പാസ്റ്റർ പി.സി. ജേക്കബ് ഡാളസ്സ് : +1 (405) 921-3822 
കുര്യൻ ഫിലിപ്പ് ചിക്കാഗോ: +1 (847) 912-5578

ബിജു ജോൺ (ന്യൂയോർക്ക്): +1 (516) 445-1873

ഓസ്ട്രേലിയ
പാസ്റ്റർ ബിന്നി സി. മാത്യു: +61 420 640 472
യു.കെ 
പി.സി സേവിയർ : +44 7951 963062

ACCOUNT DETAILS
GOOD NEWS CHARITABLE AND EDUCATIONAL SOCIETY
Bank Account Number: 57017045497
IFSC: SBIN0018616 

FCRA DETAILS
GOOD NEWS CHARITABLE AND EDUCATIONAL SOCIETY
Bank Account Number : 00000040362564489
IFSC : SBIN0000691

Advertisement