വിധവ പെൻഷൻ: അപേക്ഷകൾ ഒക്ടോ. 10 വരെ 

വിധവ പെൻഷൻ: അപേക്ഷകൾ ഒക്ടോ. 10 വരെ 

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക്  സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 10 പേർക്കാണ് അവസരം.

അപേക്ഷകർ ഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകാരമുള്ള ഏതെങ്കിലും സഭകകളിൽ  അംഗത്വമുള്ളവരായിരിക്കണം.

ഐപിസിയിലെ വിവിധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായ ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗം തോമസ് കെ. വർഗീസ് സിപിഎയുടെ ധനസഹായത്തോടെയാണ്  ഈ സഹായം നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സെന്റർ ശുശ്രൂഷകൻ / കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / ഇവരുടെ ശുപാർശ കത്തോടുകൂടി ഒക്ടോ.10 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിൽ അയക്കാവുന്നതാണ്.

അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : 94473 72726, +91 99953 61914.

നിലവിൽ തിരുവനന്തപുരം ജില്ലയിലെ 14 വിധവ മാർക്ക് പ്രതിമാസ ധനസഹായം നല്കി വരുന്നു. 

സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) പാസ്റ്റർ വർഗീസ് ബേബി ( സ്പിരിച്വൽ മെന്റർ), വെസ്ളി  മാത്യു (ഡയറക്ടർ ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർ-ഡിനേറ്റർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Advertisement