മണിപ്പൂർ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡാളസ് റൈറ്റേഴ്‌സ് ഫോറം

മണിപ്പൂർ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡാളസ് റൈറ്റേഴ്‌സ് ഫോറം

വാർത്ത: രാജു തരകന്‍

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രം” എന്ന വിഷയത്തിൽ മാധ്യമ സെമിനാര് നടന്നു. അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാന്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വായിച്ചു.

ജോര്‍ജ്ജ് ടി. മാത്യൂ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഡാലസ് സിറ്റി വൈഡ് ചര്‍ച്ചസ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യൂ ശാമുവേല്‍ പ്രാർത്ഥനയ്ക്ക് നേതൃത്വം  നല്‍കി. പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയ അദ്ധ്യക്ഷത വഹിച്ചു. റൈറ്റേഴ്സ് ഫോറം സെക്രട്ടറി രാജൂ തരകന്‍ സ്വാഗതവും സാം മാത്യൂ നന്ദിയും പറഞ്ഞു.  റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട്‌ തോമസ്‌ മുല്ലയ്ക്കല്‍ നേതൃത്വം നല്‍കി. റൈറ്റേഴ്സ് ഫോറം ട്രഷറർ തോമസ് ചെല്ലേത്ത്,  എസ്‌.പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.