വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം മെയ്‌ 21ന് കോട്ടയത്ത്‌

വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം മെയ്‌ 21ന് കോട്ടയത്ത്‌

കോട്ടയം :വിവിധ സഭകളുടെ സഹകരണത്തോടെ വിക്ലിഫ് ഇന്ത്യ ഒരുക്കുന്ന മിഷണറി സമ്മേളനവും സംഗീതവിരുന്നും മെയ്‌ 21ഞായർ വൈകീട്ട് 5.30 ന് ഐ പി സി സയോൺ ടാബർനാക്കൽ ചർച്ച് ഹാളിൽ നടക്കും. ഇവാ. സാം കൊണ്ടാഴി അധ്യക്ഷത വഹിക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. റവ. ജേക്കബ് ജോർജ്, പാസ്റ്റർ ജിജി മാത്യു, ഇവാ. തോമസ് മാത്യു, എന്നിവർ മിഷൻ ഫീൽഡിലെ അനുഭവങ്ങൾ പങ്കുവെക്കും. 

ടോണി. ഡി. ചെവൂക്കാരൻ, വർഗീസ് ബേബി, സിജോ ചെറിയാൻ എന്നിവർ വിക്ലിഫ് ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രശസ്ത ഗായകരായ ഷാരോൺ വർഗീസ്, ജീസൺ  കെ. ജോർജ് എന്നിവർ ഗാന ശുശ്രുഷ നിർവഹിക്കും. വിക്ലിഫ് ഇന്ത്യയുടെ വിവിധ പ്രൊജക്റ്റ്കളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും നടക്കും. എബി ചാക്കോ ജോർജ്, പാസ്റ്റർമാരായ ക്രിസ്റ്റോഫർ വർഗീസ്, പി. ജെ. ഡേവിസ്, പി. ജെ. പോൾസൺ, മാത്യൂസ് ജോർജ് നേതൃത്വം നൽകും.

Advertisement