വയനാട് ദുരന്തം: 5 വീടുകൾ നിർമ്മിച്ച് നല്കാൻ ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ

വയനാട് ദുരന്തം: 5 വീടുകൾ നിർമ്മിച്ച് നല്കാൻ ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ

കോഴിക്കോട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 5 വീടുകൾ നിർമ്മിച്ച് നൽകാൻ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിച്ചു. ദുരന്തം നടന്ന നാൾ മുതൽ മലബാർ ഡിസ്ട്രിക്റ്റിലെ പല ശുശ്രൂഷകന്മാരും ദുരന്തസ്ഥലത്താണെന്നും, കാരുണ്യത്തിൻ്റെ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ സുമനസ്സുകളുടെ പ്രാർത്ഥനയും പിന്തുണയും നൽകണമെന്നും മലബാർ ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്: പാസ്റ്റർ അനീഷ് എം ഐപ്പ്  (ഡിസ്ട്രിക്ട് ട്രഷറർ): 9446838496

Advertisement