വയനാട്ടിലെ ദുരിതബാധിതരെ ചേർത്തണച്ച് ഒരു സംഗമദിനം
കൽപ്പറ്റ: വയനാട്ടിലെ ഒരു സംഘം സുവിശേഷ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്താൽ, ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറോളം കുടുബാംഗങ്ങളെ വയനാട് കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂട്ടി. മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾ , മക്കളും ഉറ്റവരും മരണപ്പെട്ടവരും, വീടും സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരും നിറകണ്ണുകളോടെ അനുഭവങ്ങൾ പങ്കുവെച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ നൽകിയ വാടക വീടുകളിൽ താമസിക്കുന്ന ഇവരുടെ ആവശ്യങ്ങൾ നേരത്തെ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവർക്കാവശ്യമായ അവശ്യ വസ്തുക്കളുടെ വിതരണവും നടന്നു. കസേരകൾ, മേശകൾ, ടെലിവിഷൻ സെറ്റുകൾ, പ്രഷർകുക്കറുകൾ, മിക്സികൾ, ഇൻഡൻഷൻ കുക്കറുകൾ, ഡിന്നർ സെറ്റുകൾ, നോൺസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയായിരുന്നു വിതരണം നടത്തിയത്. ഹൈദ്രാബാദിലുള്ള പി.ജെ.എസ് പോൾ മിനിസ്ട്രീസാണ് അഞ്ചു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ നൽകിയത്.
വയനാട്ടിൽ കഴിഞ്ഞ 30 വർഷമായി താമസിച്ച് സുവിശേഷ- സാമൂഹിക പ്രവർത്തനം നടത്തുന്ന പാസ്റ്റർ കെ.ജെ. ജോബ് സംഗമത്തിന് നേതൃത്വം നൽകി. ലോക്കൽ ടീം അംഗങ്ങളായി പാസ്റ്റർ ബിജു പോൾ, പാസ്റ്റർ ഷനോജ് എം. ജെ, പാസ്റ്റർ തിമോത്തി ചന്ദ്രൻ, പാസ്റ്റർ സി.കെ. ബാബുരാജൻ, മെബിൻ പോൾ, ജാൻസി ജോബ്എന്നിവർ പ്രവർത്തിച്ചു. പി.ജെ.എസ് പോൾ മിനിസ്ട്രീസ് പ്രതിനിധികളായ സജോ പ്രകാശ്, അഭിഷേക്, ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു.
Advertisement
Advertisement
[15:13, 09/09/2024] ഗുഡ്ന്യൂസ്: +1(972)814 - 4851