യുവജനങ്ങൾക്കായി ജൂലൈ 24 മുതൽ ഗൂഗിൾ മീറ്റ് ബൈബിൾ പഠനം 

യുവജനങ്ങൾക്കായി ജൂലൈ 24 മുതൽ ഗൂഗിൾ മീറ്റ് ബൈബിൾ പഠനം 

ബെംഗളൂരു: കർമേൽ തിയോളജിക്കൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24 മുതൽ 26 വരെ യുവജനങ്ങൾക്കായി പ്രത്യേക വേദപഠന ക്ലാസുകൾ ഗൂഗിൾ മീറ്റിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9 മുതൽ 10 വരെ റവ.ഡോ.സാജു തോമസ് (ബെംഗളൂരു) വിശുദ്ധ ത്രിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ എടുക്കും.

പാസ്റ്റർ കുരുവിള സൈമൺ നേതൃത്വം നൽകും.15 വയസ്സ് മുതൽ 25 വരെയുള്ള യുവതി യുവാക്കൾക്കായി നടത്തുന്ന വേദപഠന ക്ലാസിൽ പ്രായഭേദമേനൃ ഏവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ 5 വർഷമായി മടിവാള കർമേൽ ശാരോൺ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കർമേൽ തിയോളജിക്കൽ അക്കാഡമിയിൽ CTh, BTh തുടങ്ങിയ ഓൺലൈൻ കോഴ്സുകളിൽ പഠിക്കുവാൻ അവസരമുണ്ട്. ഇംഗ്ലീഷ്, മലയാളം തുടങ്ങിയ പ്രാദേശിക ഭാഷകളിൽ വേദശാസ്ത്ര ബിരുധം നേടിയ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.

വിവരങ്ങൾക്ക് : 8884388838, 8095718175