കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഒക്ടോ. 10 മുതൽ ബെംഗളൂരുവിൽ
ഗുഡ്ന്യൂസ് ലൈവിലൂടെ തത്സമയം വീക്ഷിക്കാം
വാർത്ത: പാസ്റ്റർ ജോസഫ് ജോൺ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 10 മുതൽ 12 ശനി വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. വൈപിഇ പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ചാക്കോ അധ്യക്ഷനായിരിക്കും.
ഡോ.കെ.പി.സജി (കോട്ടയം), പാസ്റ്റർ ബാബു ചെറിയാൻ (പിറവം) , ഷാർലറ്റ് പി.മാത്യൂ , പാസ്റ്റർ റോജി ഇ.ശാമുവേൽ എന്നിവർ മുഖ്യപ്രസംഗകർ ആയിരിക്കും.ഗ്ലാഡ്‌സൺ ജെയിംസ് ഗാനശുശൂഷ നിർവഹിക്കും.
'സ്വയം തെജിച്ച്, കുരിശ് എടുത്ത് യേശുവിനെ അനുഗമിക്കുക ' എന്നതാണ് ചിന്താവിഷയം .
സംഗീതശുശ്രൂഷ, ക്യാമ്പ്ഫയർ, ക്ലാസുകൾ, കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ക്യാംപിൽ ഉണ്ടായിരിക്കും. സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വിവിധ സെഷനുകൾ തിരിച്ചു നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുവർക്ക് പ്രായപരിധി ഇല്ല.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കും.
വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ജെസ്വിൻ ഷാജി, ട്രഷറർ സൂരജ് കെ.എസ് എന്നിവരൊടൊപ്പം ബോർഡ് അംഗങ്ങളും നേതൃത്വം നൽകും.
പരിപാടികൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം