ഐ.പി.സി. നോർത്തേൺ റീജിയൺ രോഹിണി ചർച്ച് ഈസ്റ്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ

ഐ.പി.സി. നോർത്തേൺ റീജിയൺ രോഹിണി ചർച്ച് ഈസ്റ്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ

ഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ രോഹിണി സഭയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസത്തെ കൺവെൻഷനും സംയുക്ത ആരാധനയും ഏപ്രിൽ 7 വെള്ളിയാഴ്ച മുതൽ 9 ഞായറാഴ്ച വരെ രോഹിണി സെക്ടർ – 8 ലുള്ള സഭാ ഹാളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരേയും ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4 വരേയും ബൈബിൾ ക്ലാസും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗവും ഉണ്ടായിരിക്കും. പാസ്റ്റർ രാജു കെ. തോമസ് (ഗുജറാത്ത്) ഈ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുകയും സഭയുടെ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ നടക്കുന്ന ഐ.പി.സി.എൻ.ആറിൻ്റെ സമീപ സഭകളുടെ സംയുക്ത ആരാധനയോടെ ഈ യോഗങ്ങൾക്ക് സമാപനമാകും.

ഐ.പി.സി.എൻ.ആർ രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ഡേവിഡ് ഭരദ്വാജിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവെൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.