ദി ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (TPM) ദോഹ കൺവൻഷൻ ജനു. 23 മുതൽ

Tpm_con_jan_15_2024

ദി ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (TPM) ദോഹ കൺവൻഷൻ ജനു. 23 മുതൽ

ജയരാജ് ഐസക്ക് ദോഹ

ദോഹ: മധ്യപൂർവ്വദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമായ ദി ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (TPM) ദോഹ- കൺവൻഷൻ  ജനു. 23 ചൊവ്വ മുതൽ 26 വെള്ളി വരെ ദോഹ ഐ.ഡി.സി.സി ടെൻ്റിൽ നടക്കും. 

ദിവസവും വൈകിട്ട് 6 ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. സഭയുടെ പ്രധാന ശുശൂഷകർ പ്രസംഗിക്കും.

മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.

ബുധൻ, വ്യാഴം രാവിലെ 7-ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ബുധൻ ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാത്തിരിപ്പ് യോഗം, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ യുവജനസമ്മേളനം സമാപന ദിവസമായ വെള്ളി രാവിലെ 9 ന് പൊതുയോഗം എന്നിവ നടക്കും.

ആദ്യമായാണ് മധ്യപൂർവ്വ ദേശമായ ദോഹയിൽ സഭയുടെ കൺവൻഷൻ  നടത്തുന്നത്.